ന്യൂദല്‍ഹി: ടെലിമെഡിസിന്‍ പോലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അതുവഴി ആരോഗ്യ സേവനങ്ങള്‍ വീടുകളില്‍ വരെ എത്തിക്കാനും സഹായിക്കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അഞ്ചു വര്‍ഷത്തേക്ക് ഇതിന് 1600 കോടി രൂപയും വകയിരുത്തി. മിഷന്റെ നിര്‍വഹണ ഏജന്‍സി ദേശീയ ആരോഗ്യ അതോറിറ്റിയാണ്.
ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവയെയും മറ്റ് ഡിജിറ്റല്‍ സംരംഭങ്ങളെയും അടിസ്ഥാനമാക്കിയാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്. ഓരോരുത്തര്‍ക്കും അവരുടെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് നമ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയും. അതുമായി അവരുടെ ഡിജിറ്റല്‍ ആരോഗ്യ രേഖകള്‍ ബന്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: