ധര്‍മ്മശാല: മലയാളികള്‍ കാത്തിരുന്ന നിമിഷം യാഥാര്‍ത്ഥ്യമായി. സഞ്ജു സാംസണ് ബാറ്റിംഗിനിറങ്ങി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 യില്‍ മൂന്നാമനായി ക്രീസിലെത്തി. രണ്ടാ പന്തില്‍ എല്ബിഡ്ബഌയു അപ്പീല്‍ ഉയര്‍ന്നെങ്കില്‍ എതിരറ്റത്തു നിന്ന മലായാളി കൈവിരല്‍ ഉയര്‍ത്തിയില്ല. ശ്രീലങ്കക്കാര്‍ റിവ്യൂ കൊടുത്തിട്ടും ഫലമുണ്ടായില്ല. കെ എന്‍ അനന്ത പത്മനാഭനായിരുന്നു സഞ്ജു എത്തുമ്പോള്‍ ഒന്നാം അമ്പയര്‍. അന്താരാ്ഷ്ട്ര ക്രിക്കറ്റി്ല് ആദ്യമായിട്ടാണ് രണ്ടു മലയാളികള്‍ അതും രണ്ടു തിരുവനന്തപുരംകാര് ഒരേ കളിയില്‍ ഒരേ സമയംകളത്തിലെത്തുന്നത്. ഉരുവരും കേരള ടീമിന്റെ മുന്‍ ക്യാപ്റ്റന്മാരും. ആദ്യം പതുങ്ങിയെങ്കിലും 25 പന്തില്‍ 39 റണ്‍സ് അടിച്ച് കളിയുടെ ആവേശമായി.
സഹരു കുമാരയുടെ ഒരോവറിര് മാത്രം അടിച്ചെടുത്തത് 22 റണ്‍സ്. ആ ഓവറിന്റെ അവസാന പന്തില്‍ പുറത്തായി
കേരള രഞ്ജി ടീമിലെ മികച്ച താരങ്ങളിലൊന്നായിരുന്ന അനന്തപത്മനാഭന് ലെഗ് സ്പിന്നറും ബാറ്റ്സ്മാനും ആയിരുന്നു.
അനന്തപത്മനാഭന് ഇപ്പോള്‍ അമ്പയറാണ്. 2008 മുതല്‍ ഇന്ത്യയിലെ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ നിയന്ത്രിച്ചിട്ടുണ്ട്. 2016 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങളിലും അമ്പയറായി.
2020 ഓഗസ്റ്റില്‍ അദ്ദേഹത്തെ അന്താരാഷ്ട്ര അമ്പയര്‍മാരുടെ ഐസി സി പാനലിലേക്ക് ഉയര്‍ത്തി. 2021 മാര്‍ച്ച് 12 ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള തന്റെ ആദ്യ ട്വന്റി 20 ഇന്റര്‍നാഷണല്‍ മത്സരവും 2022 മാര്‍ച്ച് 23 ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള തന്റെ ആദ്യ ഏകദിന അന്താരാഷ്ട്ര മത്സരവും നിയന്ത്രിച്ചു. ഇതുവരെ 8 ട്വന്റി 20 ഇന്റര്‍നാഷണല്‍ 2 ഏകദിനവും നിയന്ത്രിച്ചു.
ശ്രീശാന്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്ന കളിക്കാരനാണ് സഞ്ജു സാംസണ്.
2014 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള 5 ഏകദിനങ്ങളും ഒരു ട്വന്റി 20യിലും ഇന്ത്യയുടെ 17 അംഗ ടീമിരല്‍. ഒരു മത്സരത്തിലും ഇറങ്ങിയില്ല. 2015 ജൂലൈയില്‍ ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു.
2019 ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ 2019 നവംബറില്‍ ശിഖര്‍ ധവാനെ പരിക്കേറ്റതിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി 20 പരമ്പരയിലേക്ക് വീണ്ടും വിളിച്ചു. ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി 20 കളിച്ചു.
ന്യൂസിലാന്റിലെ ഇന്ത്യ പര്യടനത്തിന്റെ ടി 20 ഐ സീരീസില്‍ ഓപ്പണറായി കളിച്ചു. 2020ല്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ട്വന്റി 20 ഇന്റര്‍നാഷണല്‍ ടീമില്‍. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരകള്‍ക്കുമായി ഏകദിന ടീമില്‍ . 3 ഇന്നിംഗ്സുകളില്‍ നിന്ന് ആകെ 48 റണ്‍സ് നേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: