മുംബൈ: ഉക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി ബുക്കാറെസ്റ്റില്‍ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി. 219 യാത്രക്കാരുമായാണ് വിമാനം എത്തിയത്. ഇതില്‍ 19 പേര് മലയാളികളാണ്.ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 ഓടെയാണ് റൊമാനിയന്‍ തലസ്ഥാനമായ ബുക്കെറെസ്റ്റില്‍ പ്രത്യേക എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്.
വിമാനത്തിലുള്ളവരെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു. ‘ഓപ്പറേഷന് ഗംഗ’ എന്ന പേരാണ് ഈ രക്ഷദൗത്യത്തിന് നല്‍കിയിരിക്കുന്നത്. ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതായി പീയുഷ് ഗോയല്‍ പറഞ്ഞു. ബുക്കാറെസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30ന് ഡല്‍ഹിയിലെത്തും. 17 മലയാളികളാണ് ഈ വിമാനത്തിലുള്ളത്. നിലവില്‍ ഏകദേശം 16000ത്തോളം ഇന്ത്യക്കാര്‍ ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍. ഇതില്‍ 2300ഓളം പേര് മലയാളികളാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: