ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉപ്പിട്ട് കുഴിച്ചുമൂടണമെന്ന് പറഞ്ഞ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്നും കമ്മീഷന് വിലക്കേർപ്പെടുത്തി.
കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ്ക്കെതിരെയാണ് നടപടി. യുപിയിലെ പിണ്ഡാര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം. 24 മണിക്കൂർ നേരത്തെക്കാണ് റായെ പ്രചാരണങ്ങളിൽ നിന്നും വിലക്കിയിരിക്കുന്നത്. അജയ് റായ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കേസ് എടുത്തത്.
റായുടെ പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിലാണ് നടപടി. ബിജെപി പ്രവർത്തകരുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അജയ് റായിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റായ് നൽകിയ വിശദീകരണത്തിൽ അതൃപ്തി പ്രകടമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: