വിജയിയുടെ ബോക്സ് ഓഫീസ് റെക്കോര്‍ഡ് വലിച്ച് താഴെയിട്ട് അജിത്ത് കുമാര്‍ ചിത്രം ‘വലിമൈ’. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളില്‍ എത്തിയതില്‍ ഏറ്റവുംകൂടുതല്‍ കളക്ഷന്‍ വാരിയ ചിത്രവും ‘വലിമൈ’യാണ്. മൂന്നു വര്‍ഷത്തിന് ശേഷമാണ് അജിത്തിന്റെ ഒരു സിനിമ തിയറ്ററുകളില്‍ എത്തുന്നത്.
ഫെബ്രുവരി 24ന് റിലീസിനെത്തിയ ‘വലിമൈ’ ചെന്നൈ സിറ്റിയില്‍ മാത്രം ഒരു കോടി 82 ലക്ഷം കളക്ട് ചെയ്തു. കൊവിഡിന് ശേഷം ഒരു തമിഴ് ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേത്. 25 കോടി ഓപ്പണിംഗ് ഗ്രോസ് കളക്ഷനായി വലിമൈ നേടിയിട്ടുണ്ട്. 650 സ്ക്രീനുകളിലായി റിലീസ് ചെയ്ത വലിമൈ പ്രീ റിലീസ് ബിസിനസിലൂടെ തമിഴ് നാട്ടില്‍ നിന്ന് 64.50 കോടിയും ഇന്ത്യക്ക് പുറത്ത് നിന്ന് 20 കോടിയും സ്വന്തമാക്കിയിരുന്നു.
കൊവിഡ് കാലത്ത് റിലീസിനെത്തിയ വിജയ് ചിത്രം മാസ്റ്ററിന്റെ ഓപ്പണിംഗ് കളക്ഷനും അജിത്ത് ചിത്രം മറികടന്നിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ മൊത്തത്തില്‍ ചിത്രം 76 കോടി കളക്റ്റ് ചെയ്തപ്പോള്‍ മറ്റു ഭാഗങ്ങളില്‍ നിന്ന് 20 കോടി നേടി. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്നാട്ടില്‍ 30 കോടിയാണ് ചിത്രം നേടിയത്. തമിഴ്നാട്ടിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹുമ ഖുറേഷിയാണ് സിനിയിലെ നായിക. ബോണി കപൂറാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: