കീവ് : ഉക്രൈന് നഗരങ്ങളില്‍ റഷ്യന്‍ വ്യോമാക്രമണം കടുപ്പിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ബഹുനില കെട്ടിടത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ചോളം നിലകള്‍ തകര്‍ന്നെന്നാണ് കിവിന്റെ മേയര്‍ വിതാലി ക്ലിറ്റ്ഷ്കോ ട്വിറ്ററിലൂടെ അറിയിച്ചു. കീവില്‍ ഇന്ന് അഞ്ചോളം ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. കൂടാതെ ആറോളം നഗരങ്ങളില്‍ ആക്രമിക്കുന്നതിന്റെ മുന്നറിയിപ്പും റഷ്യ നല്‍കിയിട്ടുണ്ട്. കര, നാവിക, വോമസേന എന്നീ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ള ആക്രമണമാണ് ഇപ്പോള്‍ റഷ്യ നേരിട്ടുകൊണ്ടിരിക്കുന്നത്.
സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നില്ലെന്നാണ് റഷ്യ പ്രതികരിച്ചത്. സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തുന്നതെന്നും റഷ്യ അറിയിച്ചു. എന്നാല്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ നിര്‍ദ്ദേശം ഉക്രൈന് പ്രസിഡന്റ് തള്ളി. ഏത് വിധേനയും ആക്രമണത്തെ പ്രതിരോധിക്കും ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി പ്രതികരിച്ചു. ആയിരത്തോളം റഷ്യന്‍ സൈനികരെ ഉക്രൈന് വധിച്ചു. വാഹന വ്യൂഹം തകര്‍ത്തതായും ഉക്രൈന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 35 പേര് കൊല്ലപ്പെട്ടതായി കീവ് മേയര്‍ സ്ഥിരീകരിച്ചു. മറ്റൊരു നഗരമായ മെലിറ്റോപോള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തെന്ന വാര്‍ത്തകള്‍ സിറ്റി മേയര്‍ നിഷേധിച്ചു. നഗരം ഇപ്പോഴും യുക്രൈന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യം വിടാന്‍ സഹായിക്കാമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനത്തേയും സെലന്‍സ്കി നിരസിച്ചു. യുക്രൈനില്‍ തന്നെ തുടരും. കീവ് ഇപ്പോഴും ഉക്രൈന് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 198 പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ മൂന്ന് പേര് കുട്ടികള്‍. ആയിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉക്രൈനിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്നും സെലന്‍സ്കി ആവശ്യപ്പെട്ടു. ഉക്രൈന് ജനതയ്ക്ക് അതിനുള്ള അവകാശമുണ്ട്. അംഗത്വം നല്‍കണമെന്നും സെലന്‍സ്കി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: