തിരുവനന്തപുരം: വീര്‍ സവര്‍ക്കറുടെ വിയോഗത്തെത്തുടര്‍ന്ന് ചട്ടങ്ങള്‍ മറികടന്ന് 1966 ഫെബ്രുവരി 28 ന് ലോക്‌സഭാ ഔപചാരികമായി അനുശോചനം രേഖപ്പെടുത്തണമെന്ന് ശക്തമായി വാദിച്ചത് കമ്യൂണിസ്റ്റ് അംഗം ഹീരേന്ദ്ര നാഥ് മുഖ്യോപാദ് എന്ന ഹിരണ്‍ മുഖര്‍ജി. സഭാംഗമല്ലാത്തതിനാല്‍ ഔപചാരിക അനുശോചനത്തില്‍ സ്പീക്കര്‍ സംശയം ഉന്നയിച്ചപ്പോഴാണ് ഹിരണ്‍ മുഖര്‍ജി രോഷാകുലനായി ഇത്രയും മഹാനായ വ്യക്തിക്ക് അനുശോചനം നല്‍കിയേ അടങ്ങൂ എന്ന് വാദിച്ചത്.
ഇതു സബംന്ധിച്ച് മുഖര്‍ജിയുടെ വാക്കുകള്‍ ഇങ്ങനെ- നമ്മുടെ ചര്‍ച്ചകളെ നിയന്ത്രിക്കുന്ന ഈ നിയമങ്ങളുടെ ആവശ്യം എന്തുമാകട്ടെ ആവേശം എന്നൊരു സാധനമില്ലെ ഇതെല്ലാം ചെയ്യാന്‍ ദേശീയ ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഈ അസംബ്ലി കൂടി അനുതാപം രേഖപ്പെടുത്താറില്ലെ, നിയമം നോക്കുകയാണെങ്കില്‍ ആ ദുരന്തങ്ങളില്‍ മരിച്ച സഭാംഗങ്ങള്‍ക്കോ മുന്‍ഗാമികള്‍ക്കോ മാത്രമല്ലെ അനുശോചനം രേഖപ്പെടുത്താന്‍ പറ്റു . അപ്പോള്‍ അത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമായി. സത്യനാരായണ സിന്‍ഹയെ പോലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഒരു അംഗമല്ല എന്ന ഒറ്റക്കാരണത്താല്‍ ഒരു മഹാനായ വ്യക്തിക്ക് അനുശോചനം രേഖപ്പെടുത്താന്‍ നമ്മെ നമ്മുടെ നിയമം തടയുകയാണെങ്കില്‍ അത് സംശയാസ്പദമാണ്, ഇതാണ് എനിക്ക് മനസ്സിലാകാത്തത്.
സമക്ഷം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച 1966ലെ സഭ നടപടികളുടെ മലയാളം തര്‍ജമയുടെ പൂര്‍ണരൂപം-
1962 മുതൽ 1967 വരെയുള്ള മൂന്നാം ലോകാസഭ , ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണ ശേഷം ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭ അംഗമായ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി 1966 ജനുവരി 26 ന് ചുമതലയേറ്റു . 394 അംഗങ്ങൾ ഉള്ള കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി . രണ്ടാം സ്ഥാനത്തു 30 അംഗങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർട്ടി , മൂന്നാം സ്ഥാനത്തു സ്വതന്ത്ര പാർട്ടി ( 25 അംഗങ്ങൾ ) , 14 അംഗങ്ങളുമായി ജന സംഘ് നാലാം സ്ഥാനത്ത് . മറ്റു കക്ഷികൾ PSP ( 13 ) , DMK (8) , സോഷ്യലിസ്റ്റ് (6) . ജാർഖണ്ഡ് പാർട്ടി (3) , RPI (3) , അകാലിദൾ(2) , ലോക് സേവക് സമാജ്(2) , MG (2) , മുസ്ലിം ലീഗ് (2) , രാം രാജ്യ പരിഷത് (2) , RSP (2) , All India Forward Block (1) , ഹിന്ദു മഹാസഭ (1) നാഷണൽ കോൺഫെറൻസ് (1) എന്നിങ്ങനെ ആണ് (ലിസ്റ്റ് അപൂർണം )
മൂന്നാം ലോക്സഭയുടെ പതിനാലാം സെഷൻ 1966 ഫെബ്രുവരി 14 മുതൽ 28 വരെ നടക്കുന്ന സമയം . 1966 ഫെബ്രുവരി 28 ന് ലോക്സഭാ നടപടികളിലേക്ക് കടക്കുന്നു . 11 മണിക്ക് സ്പീക്കർ സർദാർ ഹുക്കും സിംഗിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന സഭ ചോദ്യോത്തര വേളയിലേക്ക് കടക്കുന്നു . 12.15 ന് ചോദ്യോത്തരവേള സമാപിച്ചതോടെ മധ്യപ്രദേശിലെ മന്ദാസൗറിൽ നിന്നുള്ള അംഗമായ ഉമാശങ്കർ മുൽജിഭായ് ത്രിവേദി എഴുന്നേറ്റു സഭാഅംഗങ്ങളോട് എല്ലാവരോടുമായി പറഞ്ഞു “നമ്മൾ മറ്റു നടപടി ക്രമങ്ങളിലേക്കു കടക്കും മുൻപ് നിങ്ങൾ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ്. രണ്ടുദിവസം മുൻപ് നമ്മുടെ ഭാരതം ജന്മം നൽകിയ ധീരവിപ്ലവകാരിയായ മഹാനായ ദേശസ്നേഹിയെ നമുക്ക് നഷ്ടപ്പെട്ടു”
U M ത്രിവേദി പറഞ്ഞു മുഴുവിപ്പിക്കും മുൻപ് സ്പീക്കർ ഇടപെട്ടു പറഞ്ഞു “എല്ലാ അംഗങ്ങളോടും ഞാൻ ഒരു അഭ്യർത്ഥന നടത്തുന്നു”
“ഞാൻ അദ്ദേഹം പറഞ്ഞതിനോട് യോഗിക്കുന്നു .അദേഹത്തിന്റെ അത്രയും തന്നെ തുല്യമായ സഹതാപവും ബഹുമാനവും വീർ സവർക്കാരോട് ഉണ്ട് , പക്ഷേ നമ്മൾ ഔപചാരികമായി ഇക്കാര്യം ചെയ്താൽ അത് ഒരു കീഴ്വഴക്കം ആകും.നമ്മൾ ഇന്നുവരെ ഇത്തരം വിശിഷ്ട വ്യക്തികൾക്കായി ഇത്തരം ഒരു കീഴ്വഴക്കം ശൃഷ്ഠികാറില്ല . മണ്മറഞ്ഞ വ്യക്തിയോട് നമുക്ക് ആദരവ് ഉണ്ടെങ്കിലും കീഴ്വഴക്കം ലംഖിച്ചു കൊണ്ട് ഇത്തരം ഒരു കാര്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്.”
ബഹുമാനപെട്ട അംഗങ്ങൾ എന്നെ എന്റെ മുറിയിൽ വന്നു കണ്ടപ്പോൾ തന്നെ അവരോടു വിശദീകരിക്കുകയും നിർദ്ദേശിക്കുകയും ചെയ്തതാണ് പുതിയ ഒരു കീഴ്വഴക്കം സൃഷ്ടിക്കരുത് എന്ന് .
സ്പീക്കർ പറഞ്ഞു നിർത്തിയതും രാജ്യം 1991 ൽ പദ്മവിഭൂഷൺ നൽകി ആദരിച്ച കൽക്കട്ട സെന്റര് മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ ഹീരേന്ദ്രനാഥ് മുഖോപാദ്യ് എന്ന ഹീറെൻ മുഖർജി എഴുനേറ്റു
“ഞാൻ കരുതി താങ്കളും,പ്രധാനമന്ത്രി യുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം ഇക്കാര്യത്തിൽ ചില മുൻകാല കാര്യങ്ങൾ അവലംബിക്കാൻ പറ്റും എന്ന് ഏകദേശ ധാരണയായി എന്നാണ് . നമ്മൾ സാധാരണ രീതിയിൽ അല്ലല്ലോ ഇത് ചെയ്യുന്നത് , സഭയുടെ അനുശോചനം ചോദ്യോത്തര വേളക്ക് മുൻപ് തന്നെ രേഖപ്പെടുത്തണം . പക്ഷെ നമ്മൾ ഇക്കാര്യത്തിൽ അത് പാലിച്ചില്ല. സഭ സമ്മേളന കാലത്തു നടന്ന വീർ സവർക്കറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തേണ്ടത് ദേശിയ പ്രാധ്യാന്യമായാകാര്യമാണ് . ഇത് ഇപ്പോൾ കേട്ടുകേൾവി ഇല്ലാത്തതും ആലോചിക്കാൻ പോലും പറ്റാത്തതാണ് . ഇത് ഒരു അസാധാരണമായ സാഹചര്യമായി കണക്കാക്കി ഈ സഭയിലെ എല്ലാ പാർട്ടികളുടെയും താങ്കളുടെയും അനുശോചനം രേഖപ്പെടുത്തണം എല്ലാവരും സഹകരിക്കും,”
മുഖർജി സംസാരിച്ചു നിർത്തിയ സമയം തന്നെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവും സ്വാതന്ത്ര സമര സേനാനിയും ഒറിസയിലെ കേന്ദ്രപാറ പാർലമെന്റ് മണ്ഡലത്തിലെ അംഗവുമായ ശ്രീ സുരേന്ദ്രനാഥ് ദ്വിവേദി പറഞ്ഞ് തുടങ്ങി ” ഇത് ഒരു അസാധാരണമായ സംഭവമാണ് എന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. വീർ സവർക്കറുടെ വിയോഗത്തിൽ അനുശോചിക്കാൻ നാം നമ്മുടെ നിയമങ്ങൾക്ക് ഇളവ് നൽകണം. സഭ ഐകകണ്ഠമായി അനുശോചനം രേഖപ്പെടുത്തണം.”
“ഉണ്ട് , ഒരു കീഴ് വഴക്കം ഉണ്ട് ” സുരേന്ദ്രനാഥ് സംസാരിച്ച് നിർത്തിയതിന് പിന്നാലെ മധ്യപ്രദേശിലെ ഹൊഷൻഗാബാദ് മണ്ഡലത്തിൽ നിന്നുള്ള PSP MP ഹരി വിഷ്ണു കാമത്തിന്റെ ശബ്ദം പാർലമെന്റ് ഹാളിൽ മുഴങ്ങി.
എല്ലാവരും നിശബ്ദരായിരിക്കെ മറ്റൊരു ശബ്ദം കൂടി ഹാളിൽ മുഴങ്ങി, മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ നിന്നുള്ള സ്വതന്ത്രനായ MP ഡോ മഹാദേവ് ശ്രീഹരി ആനെ .
“അതെ ഇതിന് മുൻപ് ഒരു കീഴ് വഴക്കം ഉണ്ടായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ശ്രീ C R ദാസ് അന്തരിച്ചപ്പോൾ നന്മൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അദ്ദേഹവും സഭാഗം ആയിരുന്നില്ല ” . ലോക് നായക് ബാപ്പൂജി എന്ന് വിളിക്കുന്ന MS ആനെയുടെ വാക്കുകൾ കൂടി കേട്ടതോടെ കോൺഗ്രസ് സഭാ നേതാവും സമസ്തപൂർ MP യുമായ സത്യനാരായണ സിൻഹ ഇടപെട്ടു.
“നമ്മൾ സഭ ചേരുന്നതിന് മുൻപ് തന്നെ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു സഭാഗംഗങ്ങൾ എല്ലാവരും സമ്മതിച്ചാൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ഞങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല ” .
പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയുടെ ചുവട് പിടിച്ച് ലുധിയാനയിലെ MP യായ കപൂർ സിംഗ് സർദാർ സംസാരിച്ച് തുടങ്ങി ” നമ്മൾ ഒരു കാര്യം അംഗീകരിക്കേണ്ടതുണ്ട് , ഈ മൺമറഞ്ഞ വ്യക്തി കേവലം മഹാനായ ഒരു വ്യക്തി മാത്രമായിരുന്നില്ല മറിച്ച് സഭയും രാജ്യത്തിന് അകവും പുറവും ഉള്ള എല്ലാ ജനങ്ങളും ആദരവ് നൽകേണ്ട വ്യക്തികൂടിയാണ് അദ്ദേഹം സ്വജീവിതം തന്റെ രാജ്യത്തിനായി സമർപ്പിച്ചതാണ്. ഇക്കാര്യത്തിൽ നമ്മൾ ഒരു കീഴ്വഴക്കം ശ്യഷ്ടിച്ചില്ല എങ്കിൽ ഭാവിയിലുണ്ടാകുന്ന സങ്കീർണ്ണമായതും ബുദ്ധിമുട്ടേറിയതുമായ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ സഭ ഒരിക്കലും മനസ്സിലാക്കില്ല. നമ്മൾ എന്തെങ്കിലും ഇളവ് നൽകും മുൻപ് ഇക്കാര്യങ്ങളുടെ വശം കൂടി സഭാഗംങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു.
“എനിക്ക് ഈ സഭയുടെ വികാരം നല്ലതുപോലെ മനസ്സിലാകുന്നുണ്ട്. നമുക്ക് എല്ലാവർക്കും വീർ സവർക്കറോട് ആദരവ് ഉണ്ട് മാത്രമല്ല അദ്ദേഹത്തെ പോലൊരു നേതാവിന്റെ നിര്യാരണത്തിൽ നമ്മൾ വളരെ ദു:ഖിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾ അഭിനന്ദനാർഹമാണ് ” ലുധിയാന MP യുടെ പ്രസംഗത്തിന് ശേഷം തുടർന്ന് സംസാരിച്ച സ്പീക്കർ ഒന്ന് പറഞ്ഞ് നിർത്തി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം വീണ്ടും തുടർന്നു.
“പക്ഷേ ഒരു കാര്യം സത്യമാണ്. നമ്മൾ ഇപ്പോൾ ഇക്കാര്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഭാവിയിലുണ്ടാകുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് അതിര് നിശ്ചയിക്കുവാൻ നമുക്കാവില്ല. കൂടാതെ ചിലപ്പോൾ ചില വിവേചനപരമായ നിലപാട് സ്വീകരിച്ചതായി തോന്നുകയും ചെയ്യാം “
” അത് കൊണ്ട് സഭയ്‌ക്ക് പകരം ആ ദു:ഖാർത്ഥരായ കുടുംബത്തിന് എന്റെ അനുശോചനം രേഖപ്പെടുത്താം എന്ന് ഞാൻ വിചാരിക്കുന്നു. അംഗങ്ങൾ ഇത് കൊണ്ട് തൃപ്തിപ്പെടണം”.
സ്പീക്കറുടെ മറുപടി കേട്ടതോടെ ശ്രീ H N മുഖർജി രോഷാകുലനായി എഴുന്നേറ്റ് കൊണ്ട് ചോദിച്ചു ” നമ്മുടെ ചർച്ചകളെ നിയന്ത്രിക്കുന്ന ഈ നിയമങ്ങളുടെ ആവശ്യം എന്തുമാകട്ടെ ആവേശം എന്നൊരു സാധനമില്ലെ ഇതെല്ലാം ചെയ്യാൻ ദേശീയ ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഈ അസംബ്ലി കൂടി അനുതാപം രേഖപ്പെടുത്താറില്ലെ, നിയമം നോക്കുകയാണെങ്കിൽ ആ ദുരന്തങ്ങളിൽ മരിച്ച സഭാംഗങ്ങൾക്കോ മുൻഗാമികൾക്കോ മാത്രമല്ലെ അനുശോചനം രേഖപ്പെടുത്താൻ പറ്റു . അപ്പോൾ അത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമായി. സത്യനാരായണ സിൻഹയെ പോലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഒരു അംഗമല്ല എന്ന ഒറ്റക്കാരണത്താൽ ഒരു മഹാനായ വ്യക്തിക്ക് അനുശോചനം രേഖപ്പെടുത്താൻ നമ്മെ നമ്മുടെ നിയമം തടയുകയാണെങ്കിൽ അത് സംശയാസ്പദമാണ്, ഇതാണ് എനിക്ക് മനസ്സിലാകാത്തത് . [ 1957 നവംബറിൽ വീർ സവർക്കർ ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾക്ക് രാഷ്‌ട്രം ഔദ്യോഗിക അംഗീകാരം നൽകണമെന്ന് പറഞ്ഞ് രാജമഹേന്ദ്ര പ്രതാപ് സിംഗ് കൊണ്ട് വന്ന ബില്ലിനെ AKG ഉൾപ്പെടെ ഉള്ള കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും പിൻതാങ്ങിയിട്ടും മൃഗീയ ഭൂരിപക്ഷമുള്ള കോൺഗ്രസ് ആ ബില്ല് വോട്ടിനിട്ട് തള്ളിയത് പോലെയാകുമോ എന്ന സംശയം ഇദ്ദേഹത്തിന് ഉണ്ടായിരിക്കണം കാരണം അന്നും നിയമം പറഞ്ഞാണ് ആ ബില്ല് അവതരിപ്പിക്കുന്നത് തടയാൻ കോൺഗ്രസ് ശ്രമിച്ചത്.]
പാർലമെന്ററികാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ സത്യനാരായണ സിൻഹയെ സംശയ നിഴലിൽ നിർത്തി മുഖർജി പറഞ്ഞത് തടഞ്ഞ് കൊണ്ട് സ്പീക്കർ പറഞ്ഞു. “സത്യനാരായണ സിൻഹ യാതൊരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലല്ലോ, അദ്ദേഹം പറഞ്ഞത് ഒരു ഒബ്ജക്ഷനും ഇല്ല എന്നല്ലെ “
സത്യനാരായണ സിൻഹ : നമുക്ക് ചെയ്യാം
സ്പീക്കർ : ഇക്കാര്യത്തിൽ ഇദ്ദേഹം [ സത്യനാരായണ സിൻഹ ] കുറ്റക്കാരനല്ല
അനുശോചനം രേഖപ്പെടുത്തണം എന്ന സിൻഹയുടെ വാക്കുകൾ കേട്ട ഹിരോൺ മുഖർജി സ്പീക്കറോട് പറഞ്ഞു ” ചുരുങ്ങിയ വാക്കുകളിൽ ഞങ്ങളുടെ അനുശോചനം താങ്കൾ രേഖപ്പെടുത്തുന്നതാണ് ഞങ്ങൾ ചെയ്യുന്നതിനെക്കാൾ ഉചിതം.
സഭാംഗങ്ങൾ എല്ലാം ഒറ്റക്കെട്ടായതോടെ ഹിരേൺ മുഖർജിയുടെ ആവശ്യം പോലെ തന്നെ സ്പീക്കർ പറഞ്ഞ് തുടങ്ങി
“അത് തന്നെയാണ് ഞാൻ ചെയ്യാൻ പോകുന്നത് “
സഭാ നിശബ്ദമായിരിക്കെ വിപ്ലവകാരികളുടെ രാജകുമാരന് രാജ്യം എല്ലാ കീഴ്വഴക്കവും മാറ്റിവച്ച് ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി
സ്പീക്കർ തുടർന്നു :
“എന്റെ അനുശോചനവും ദു:ഖവും രേഖപ്പെടുത്തുന്നു, ഈ സഭയ്‌ക്കും അതേ വികാരം തന്നെയാണ് , ദു:ഖിതരായ കുടുബത്തിന് സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നു ” .
കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ലോക്സഭ ഭാരതത്തിന്റെ വീര പുത്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സഭ നിശബ്ദമായിരിക്കെ ഉത്തർ പ്രദേശിലെ ബിജിനൗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര അംഗം
ശ്രീ പ്രകാശ് ശാസ്ത്രി( ബിജനൗർ) വളരെ ദു:ഖത്തോടെ എഴുന്നേറ്റ് ഒരു കാര്യം അവതരിപ്പിച്ചു
” ഒരു ദുഃഖകരമായ സംഭവം കുറച്ചുനേരം മുന്നെ നടന്നു. പഴയ പ്രധാന മന്ത്രി ചർച്ചിൽ മരിച്ചപ്പോൾ ഭാരത സർക്കാർ പതാക താഴ്തിയിരുന്നു. പക്ഷേ, ശ്രീ സാവർക്കറുടെ ദേഹവിയോഗത്തിൽ അങ്ങനെ ഉണ്ടായില്ല “
പ്രതികരിക്കാൻ ഇവിടെ എഴുതുക: