Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നുണപ്രചാരണത്തിന് വ്യാജ രക്തസാക്ഷികള്‍ മാത്രമല്ല; ‘കൃഷ്ണപിള്ളയും, വയലാര്‍ രക്തസാക്ഷികളും’

പി. കൃഷ്ണപിള്ള സ്മാരകം അഗ്നിക്കിരയാക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നായിരുന്നു സിപിഎം പ്രചാരണം. പിന്നീട് കുറ്റം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവയ്‌ക്കാനും ശ്രമം നടന്നു. സ്മാരകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. അധികം വൈകാതെ സത്യം പുറത്തു വന്നു

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Feb 26, 2022, 05:37 am IST
in Main Article

വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കുക മാത്രമല്ല, രക്തസാക്ഷി സ്മാരകങ്ങള്‍ക്ക് നേരെ സ്വന്തം സഖാക്കളെ നിയോഗിച്ച് അക്രമം നടത്തിയ ശേഷം സംഘപരിവാറിന് മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കുക എന്ന കുതന്ത്രവും സിപിഎമ്മിന് സ്വന്തം. എന്നാല്‍ പാര്‍ട്ടിയിലെയും മുന്നണിയിലേയും പടലപ്പിണക്കങ്ങള്‍ കാരണം സത്യം പുറത്തുവന്നതിനാല്‍ ആസൂത്രിത കലാപ നീക്കങ്ങള്‍ പൊളിയുകയായിരുന്നു. ഇതിന് ഉദാഹരണങ്ങളാണ് വയലാര്‍ രക്തസാക്ഷി സ്മാരകത്തിനും പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകത്തിനും നേരെ നടന്ന അക്രമങ്ങള്‍.  

ഇരുളിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തുക, മണിക്കൂറുകള്‍ക്കകം കുറ്റക്കാര്‍ ആര്‍എസ്എസെന്ന് പ്രഖ്യാപിച്ച് വേട്ടയാടുക ഇതാണ് കുതന്ത്രം. 2017 ജനുവരിയിലാണ് വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്റെ ഗേറ്റിന്റെ ഗ്രില്ലുകള്‍ തകര്‍ത്തത്. അക്രമം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന ആരോപണവുമായി സിപിഎം ഉടന്‍ തന്നെ രംഗത്തെത്തി.  സംസ്ഥാന നേതാക്കള്‍ വരെ സ്മാരകം  സന്ദര്‍ശിച്ച് ഫാസിസത്തിനെതിരെ പ്രസ്താവനകള്‍ നടത്തി. എന്നാല്‍ വര്‍ഷം ഇത്രയായിട്ടും, സ്വന്തം ഭരണത്തില്‍ പോലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.  

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഇതു സംബന്ധിച്ച ചില സത്യങ്ങള്‍ വെളിപ്പെടുത്തി. വയലാര്‍ സ്മാരകം ഉള്ളില്‍ നിന്നാണ് ആക്രമിക്കപ്പെട്ടതെന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് ആഞ്ചലോസ് പറഞ്ഞത്. സിപിഐ ലോക്കല്‍ സെക്രട്ടറി അനില്‍കുമാറിനെയും കുടുംബത്തെയും സിപിഎം ആക്രമിച്ചതിലെ പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് വയലാര്‍. കൂടാതെ സിപിഎമ്മും, സിപിഐയും തമ്മില്‍ അഭിപ്രായഭിന്നതയും രൂക്ഷമാണ്. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള സ്മാരകം അഗ്നിക്കിരയാക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നായിരുന്നു സിപിഎം പ്രചാരണം. പിന്നീട് കുറ്റം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവയ്‌ക്കാനും ശ്രമം നടന്നു. സ്മാരകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. അധികം വൈകാതെ സത്യം പുറത്തു വന്നു.

 വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍, കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണു കേസിലെ പ്രതികള്‍. ഇവരെയെല്ലാം കോടതി വെറുതെ വിട്ടു. അപ്പീല്‍ നല്‍കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പ്രസ്താവിച്ചെങ്കിലും ഒന്നും നടന്നില്ല. രക്തസാക്ഷികളെ മാത്രമല്ല, അവരുടെ ഓര്‍മ്മകളെ പോലും നുണപ്രചാരണങ്ങള്‍ നടത്തി സിപിഎം അപമാനിക്കുകയാണെന്നാണ് ആക്ഷേപം.

Tags: രക്തസാക്ഷിVayalar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലില്‍ ചൗധരി, രാമു കാര്യാട്ട്, വയലാര്‍, മന്നാഡെ (ഇടത്ത് നിന്നും വലത്തേക്ക്)
Kerala

ആദ്യമായി വയലാര്‍ ട്യൂണിനൊപ്പിച്ച് വരികളെഴുതി….സലില്‍ദായ്‌ക്ക് മുന്നില്‍ വയലാര്‍ വഴങ്ങി; ‘നുള്ളിത്തരുമോ’ രാമു കാര്യാട്ടിന് നിര്‍ബന്ധം

Special Article

വയലാറും യുസി കോളജും മഹാഭാഗ്യവും

Mollywood

വേണ്ടുംവിധത്തിൽ വയലാറിനെ ആദരിച്ചോ? അതൊരു ചോദ്യമാണ്…

Music

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ പരിഹസിച്ചതുള്‍പ്പെടെ ‘ബാഹുബലി’യിലെ ഗാനം വരെ… മങ്കൊമ്പിന്റെ തൂലികയില്‍ പിറന്നത് 700 ഗാനങ്ങള്‍

വയലാറും ദേവരാജന്‍ മാസ്റ്ററും
Music

വയലാര്‍ രവി പോലെ ഒരാളാണ് വയലാര്‍ ദേവരാജന്‍ എന്ന് വിചാരിച്ച ഡിവൈഎസ്പി റാങ്കിലുള്ള പൊലീസുദ്യോഗസ്ഥന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.