ബെയ്ജിംഗ്: റഷ്യയെ തുറന്ന് പിന്തുണയ്ക്കുമെന്ന് കരുതിയ ചൈന പക്ഷെ പതിവ് തെറ്റിച്ചു. ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ് റഷ്യയെയും ഉക്രൈനെയും പിന്തുണയ്ക്കുകയും പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് നിര്‍ദേശിച്ചത്.
ചൈനയുടെ സര്‍ക്കാര്‍ ടെലിവിഷനായ സിസിടിവിയിലാണ് ഷീ ജിന്‍പിങ് തന്റെ നയതന്ത്രപരമാം അഭിപ്രായം തുറന്നടിച്ചത്. ‘ഉക്രൈനിലെ സാഹചര്യം അതിവേഗം മാറി. ‘ചൈന റഷ്യയെയും ഉക്രൈനെയും പിന്തുണയ്ക്കുന്നു, ഇപ്പോള്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനും ആവശ്യപ്പെടുകയാണ്.’- ഷീ ജിന്‍പിങ് പറഞ്ഞു.
ഉക്രൈനെ ആക്രമിച്ച റഷ്യയുടെ നടപടിയെ ചൈന അപലപിച്ചില്ല. അതിനെ കടന്നുകയറ്റമെന്ന് വിശേഷിപ്പിക്കാനും ചൈന തയ്യാറായില്ല. നേരത്തെ ഷീ ജിന്‍പിങ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വിളിച്ച് സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: