കോഴിക്കോട്: ആര്‍എസ്എസ് നേതാവിനെ വിവാഹം കഴിച്ച സിപിഎം അംഗമായ പെണ്‍കുട്ടി തന്റെ സ്ഥാനങ്ങള്‍ രാജിവെച്ചു. തിക്കോടി പഞ്ചായത്തിലെ സിപിഎം പഞ്ചായത്ത് അംഗത്വമാണ് ശ്രീലക്ഷ്മി കൃഷ്ണ രാജിവെച്ചത്.
കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷകായ യുവാവിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസമായി ശ്രീലക്ഷ്മിയെ കാണാനില്ലായിരുന്നു. വൈകാതെ യുവാവും ശ്രീലക്ഷ്മിയും പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വൈകാതെ ശ്രീലക്ഷ്മി തിക്കോടി പഞ്ചായത്ത് അംഗത്വം രാജിവെച്ചു.
2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 526 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശ്രീലക്ഷ്മി ദജയിച്ചത്. അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തില്‍ നിന്നായിരുന്നു ശ്രീലക്ഷ്മിയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: