കൊട്ടിയം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിലും നെടുമ്പന സിഎച്ച്സിയിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നെടുമ്പന സിഎച്ച്സിയില് ചെലവാക്കിയ തുകയില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് നല്കിയ പരാതിയിലാണ് വിജിലന്‍സ് പരിശോധന.
രാവിലെ മുതല്‍ ആരംഭിച്ച പരിശോധനയില്‍ മരാമത്ത് പണികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനണ്ടില് നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. അസിസ്റ്റന്റ് എഞ്ചിനിയറെ സ്ഥലത്ത് വിളിച്ച് വരുത്തി പരിശോധന നടത്തി. വൈകിട്ട് നലോടെ സംഘം നെടുമ്പന സിഎച്ച്സിയിലും പരിശോധന നടത്തി. പരിശോധന നാളെയും തുടരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: