കാഞ്ഞാണി : ശിവയോഗിനി അമ്മയുടെ ജന്മദിന ശതാബ്ദി ആഘോഷ പരിപാടികൾക്ക് മുന്നോടിയായി വലപ്പാട് ബീച്ചിൽ കാൽനാട്ടൽ ചടങ്ങ് നടത്തി. കൊടിയമ്പുഴ ക്ഷേത്ര പരിസരത്തു നടന്ന ചടങ്ങിൽ പെരിങ്ങോട്ടുകര ശ്രീ നാരായണാശ്രമം സെക്രട്ടറി സ്വാമി പരാനന്ദ കാൽനാട്ടൽ കർമ്മം നിർവഹിച്ചു. ശരീരബോധം വെടിഞ്ഞ് തന്റെ ഉള്ളിലുള്ള ഈശ്വരീയതയെ സ്വയം അനുഭവിച്ചറിഞ്ഞ അധ്യാത്മിക ചൈതന്യമായിരുന്നു അമ്മയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഘോഷ കമ്മറ്റി ചെയർമാൻ സി.ആർ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരൻ രാജീവ് ഇരിങ്ങാലക്കുട ആമുഖ പ്രസംഗം നടത്തി. പി.വി. ജനാർദ്ദനൻ, രക്ഷാധികാരി കെ.ആർ. പീതാംബരൻ, കവി കെ. ദിനേശ് രാജാ, കൊടിയമ്പുഴ ദേവസ്വം പ്രസിഡണ്ട് നാരായണൻ, സെക്രട്ടറി രാജു, വൈസ് പ്രസിഡണ്ടുമാരായ മുരളി പള്ളത്ത്, മുരളി വളവത്ത്, ട്രഷറർ സദാനന്ദൻ കാരേപ്പറസിൽ, തെക്കിനിയേടത്ത് ഭാസ്ക്കരൻ, സോമൻ, കുട്ടനാചാരി, വി.ജി. സതീശൻ, മഹിളാ വിഭാഗം പ്രസിഡണ്ട് തിലോത്തമ, സെക്രട്ടറി ത്രിവേണി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
നേരത്തേ കാൽ നാട്ടൽ ചടങ്ങിനെത്തിയ സ്വാമി പരാനന്ദയെ വലപ്പാട് ബീച്ചിൽ നിന്നും ക്ഷേത്ര പരിസരത്തേക്ക് പൂർണ്ണകുംഭം, മംഗളവാദ്യം മോഹൻജിയുടെ നേതൃത്വത്തിലുള്ള നാമജപം, എന്നിവയോടെ ക്ഷേത്രസന്നിധിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: