വാര്‍സ: റഷ്യയുടെ ഉക്രൈന് ആക്രമണത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരങ്ങള്‍ കളിക്കില്ലായെന്ന് അറിയിച്ച് മൂന്നു രാജ്യങ്ങള്‍. പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്വീഡന് എന്നീ രാജ്യങ്ങളാണ് റഷ്യയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയത്. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു പ്രതികരണം.
റഷ്യയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കാന്‍ തയാറല്ലെന്ന് മൂന്നു രാജ്യങ്ങള്‍ സംയുക്തമായി അറിയിച്ചതായി ഫിഫ ജനറല്‍ സെക്രട്ടറി ഫത്മ സമൊറ അറിയിച്ചു. യുദ്ധം കാരണം ഉടലെടുത്ത പുതിയ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ടീമംഗങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്നും രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
മാര്‍ച്ച് 24 ന് മോസ്കോയിലാണ് പോളണ്ട്- റഷ്യ മത്സരം നിശ്ചയിച്ചിരുന്നത്. സ്വീഡനും ചെക്ക് റിപ്പബ്ലിക്കുമായാണ് മറ്റൊരു മത്സരം. എന്നാല്‍ റഷ്യയില്‍ നടക്കുന്ന മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി രാജ്യങ്ങള്‍ അറിയിച്ച സാഹചര്യത്തില്‍ മറ്റൊരു സാധ്യത തേടുകയാണ് ഫുഡ്ബോള്‍ ഫെഡറേഷന്. എത്രയും വേഗം നിലപാട് അറിയിക്കണമെന്ന് ഫെഡറേഷനോട് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: