തിരുവനന്തപുരം: മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും മണ്ണെണ്ണ പെര്‍മിറ്റിനായുള്ള അപേക്ഷ സ്വീകരിക്കുന്ന ദിവസം കഴിഞ്ഞും രജിസ്ട്രേഷന് നടത്തിയവര്‍ക്ക് വീണ്ടും അവസരം. അവസാന തീയതിയായ ജനുവരി എട്ടിനു ശേഷം ഇരുന്നൂറോളം രജിസ്ട്രേഷന് പൂര്‍ത്തിയാക്കി.
ഇതും, യഥാസമയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ വന്ന അര്‍ഹരായവരുടെയും അപേക്ഷകള്‍ മറ്റൊരു ദിനത്തില്‍ പ്രത്യേകമായി പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി സജി ചെറിയാന് അറിയിച്ചു. ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഏകദിന സംയുക്ത പരിശോധന 27ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: