ലക്നോ: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ മുന്നില്‍ 200 റണ്‍സ് വിജയലക്ഷ്യത്തിനടുത്തെങ്ങും എത്താതെ ശ്രീലങ്ക തോറ്റു. അര്ധസെഞ്വറിയുമായി ചാരിത് അസലങ്കയുടെ ചെറുത്തുനില്പിനും ചാമിക കരുണരത്നയുടെയും (14 പന്തില്‍ 21) ദുഷ്മന്ത്ാ ചാമേരയുടേയും ( പന്തില്‍ റണ്‍സ് ) വെടിക്കെട്ടിനും ലങ്കയെ കരകയറ്റാനായില്ല. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുക്കാനെ കളിഞ്ഞൊളളു. 62 റണ്‍സിന് ഇന്ത്യ ജയിച്ചു
ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തായിരുന്നു ഇന്ത്യയുടെ തുടക്കം. പതിന് നിസ്സംഗ ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ ്കളീന് ബൗള്‍ഡ്. 15 റണ്സെടുത്തടുക്കുന്നതിനിടെ രണ്ടാം ഒപ്പറും പുറത്ത്.
കമില്‍ മിസ്ഹായെ(13) ഭുവനേശ്വര്‍ കുമാര്‍ രോഹിത് ശര്‍മ്മയുടെ കരങ്ങളിലെത്തിച്ചു. ജനിത് ലിയാന്ഗേ (11), ദിനേസ് ചന്ദിമാല്‍(10), ദാസുന്‍ ശങ്ക (3) എന്നിവരാണ് പുറത്തായ മറ്റ് കളിക്കാര്‍. ഭുവനേശ്വര്‍കുമാറിനും വെങ്കിടേഷ് അയ്യര്‍ക്കും രണ്ടു വിക്കറ്റ് വീതംകിട്ടി.ചാഹലിനും ജഡേജയ്ക്കും ഓരോന്നും
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 199 റണ്‍സടിച്ചത്. ഇഷാന് കിഷന് (89), ശ്രേയസ് അയ്യര്‍ (57*), രോഹിത് ശര്‍മ (44) എന്നിവര്‍ തകര്‍ത്തടിച്ചു.. ദസുന്‍ ഷണക, ലഹിരു കുമാര എന്നിവര്‍ ശ്രീലങ്കയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
രോഹിത് ശര്‍മയും (44), ഇഷാന് കിഷനും (89) തുടക്കം മുതല്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് മികച്ച അടിത്തറ ലഭിച്ചു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.5 ഓവറില്‍ 111 റണ്‍സാണ് അടിച്ചുകൂട്ടിയത്.
പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സെടുത്തപ്പോള്‍ അതില്‍ 39 റണ്‍സും ഇഷാന്റെ ബാറ്റില്‍ നിന്നായിരുന്നു.
രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. 32 പന്തുകള്‍ നേരിട്ട രോഹിത് രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 44 റണ്‍സെടുത്തു. ലഹിരു കുമാര രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. വെടിക്കെട്ട് തുടര്‍ന്ന ഇഷാന് 56 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്സും പറത്തി. ഇഷാനെ ദസുന്‍ ഷണകെയക്കെതിരെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ഇഷാന് ജനിത് ലിയനേഗിന് ക്യാച്ച് നല്കി..
മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും (57*) തല്ലിത്തകര്‍ത്തു. ്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ജഡേജ(3)യെ കാഴ്ചക്കാരനാക്കിയാണ് ശ്രേയസ് തല്ലിത്തകര്‍ത്തത്.
28 പന്ത് നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്സും ശ്രേയസ് പറത്തി. ആദ്യ മത്സരത്തിനുള്ള ടീമില്‍ സഞ്ജു സാംസണെ ഇന്ത്യ ഉള്‍പ്പെടുത്തിയെന്നതാണ് എടുത്തുപറയേണ്ട കാര്യം. ടി20 ലോകകപ്പിനുള്ള പദ്ധതികളില്‍ സഞ്ജു സാംസണും ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: