മുംബൈ: ഇന്ത്യയുടെ ട്വന്റി-ട്വന്റി- ടീമില്‍ ഉള്‍പ്പെടുത്തിയ കേരളത്തിന്റെ താരം സഞ്ജുസാംസണെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരായ ടി20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ട്രോള്‍ മഴ.
വാസ്തവത്തില്‍ സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് വിക്കറ്റ്കീപ്പര്‍-ബാറ്റ്സ്മാനായ താരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റിന് 20 ഓവറില്‍ 199 റണ്‍സെടുത്തിരുന്നു. അതിനാല്‍ സഞ്ജു സാംസണ് ബാറ്റ് ചെയ്യേണ്ടി വന്നില്ല. ശ്രീലങ്കന്‍ ബാറ്റ്സ്മാനായ ജനിത് ലിയനായഗെയെ വെങ്കടേഷ് അയ്യരുടെ പന്തില്‍ സഞ്ജു സാംസണ് മനോഹരമായ ക്യാച്ചെടുത്തെങ്കിലും അതിനെയും ട്വിറ്ററില്‍ പലരും പരിഹസിച്ചിരുന്നു.
എന്നാല്‍ ഉദ്ഘാടന മത്സരത്തിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സഞ്ജുവിനെ പൂര്‍ണ്ണമായും പിന്തുണച്ചു. സഞ്ജു സാംസന്റെ ബൗളര്‍മാരെ പ്രഹരമേല്‍പ്പിക്കാനുള്ള കഴിവ് ആസ്ത്രേല്യയില്‍ അത്യാവശ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കേരളതാരമായ സഞ്ജു രാജസ്ഥാന് റോയല്‍സിന്റെ ഐപിഎല്‍ ടീമംഗം കൂടിയാണ്.
‘സഞ്ജുവിന് മിടുക്കുണ്ട്. ഐപിഎല്ലില്‍ സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ എല്ലാവരും സന്തുഷ്ടരായിരിക്കുമ്പോള്‍ ഒരു ഇന്നിംഗ്സ് തന്നെ ബാറ്റ് കൊണ്ട് രൂപപ്പെടുത്തുന്ന താരമാണ് സഞ്ജു. വിജയം കൊണ്ടുവരാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. അതാണ് സ്പോര്‍ട്സില്‍ പ്രധാനം. പലര്‍ക്കും മിടുക്കുണ്ട്, പലര്‍ക്കും നൈപുണ്യമുണ്ട്. പക്ഷെ അതെല്ലാം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നറിയുന്നതാണ് പ്രധാനം,’- രോഹിത് ശര്‍മ്മ പറഞ്ഞു.
‘എങ്ങിനെയാണ് തന്റെ കഴിവ് പുറത്തെടുക്കേണ്ടത്, എങ്ങിനെ തന്റെ മിടുക്ക് ഉപയോഗിക്കണം എങ്ങിനെ അത് പരമാവധി വികസിപ്പിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് സഞ്ജുവാണ്.’-രോഹിത് ശര്‍മ്മ പറ്ഞ്ഞു. ഇക്കുറി ആസ്ത്രേല്യയില്‍ നടക്കുന്ന ലോകകപ്പ് ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: