തൃശ്ശൂര്‍ : ഉക്രൈന് റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഉെ്രെകനില്‍ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് അറിയിച്ചു.ഉക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂള്‍ റദ്ദാക്കിയിരിക്കുകയാണ് . ഈസാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ അടിയന്തരമായി തയ്യാറാക്കുകയാണ് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇത്തരം ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാലുടന്‍ വിവരങ്ങള്‍ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാനും തീരുമാനിച്ചതായി വിദേശകാര്യസഹമന്ത്രി അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ കണ്ട്രോള് റൂം 24ഃ7 അടിസ്ഥാനത്തില്‍ വിപുലീകരിക്കുകയും പ്രവര്‍ത്തിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഉക്രെയ്നിലെ മലയാളി വിദ്യാര്‍ഥികളുമായി താന്‍ സംസാരിച്ചു എന്നും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പരിഭ്രാന്തരാകേണ്ടതില്ല എന്നും വി.മുരളീധരന് പറഞ്ഞു.
പുതിയ അറിയിപ്പുകള് ലഭിക്കുന്നതിന് എംബസി വെബ്സൈറ്റും സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം) പോസ്റ്റുകളും പിന്തുടരണം. സമാനമായ യുദ്ധ സാഹചര്യം നിലവില്‍ നിന്ന സാഹചര്യങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുള്ള അനുഭവപരിചയം ഉള്ള വിപുലമായ നയതന്ത്ര സംവിധാനം ഇന്ത്യയ്ക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ കണ്ട്രോള് റൂം സജ്ജീകരിച്ചിട്ടുണ്ട്.
Phone: 1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
Fax: +91-11-23088124
Email: [email protected]
ഇപ്പോള്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെൽപ്പ് ലൈനിന്റെ വിശദാംശങ്ങൾ ചുവടെ അടങ്ങിയിരിക്കുന്നു:
1. +38 0997300483
2. +38 0997300428
3. +38 0933980327
4. +38 0635917881
5. +38 0935046170
പ്രതികരിക്കാൻ ഇവിടെ എഴുതുക: