കീവ്: യുദ്ധം അതിശക്തമാകുന്നതിനിടെ കനത്ത തിരിച്ചടി നല്‍കുന്നെന്ന് അവകാശപ്പെട്ട് ഉക്രൈന്. ആറ് റഷ്യന്‍ വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ക്കുകയും അമ്പത് റഷ്യന്‍ സൈനികരെ വധിക്കുകയും ചെയ്തതായി ഉക്രൈന്. ഉക്രൈന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് ഉക്രൈന് സൈനിക മേധാവി വ്യക്തമാക്കി. അതേസമയം, 40 ഉക്രൈന് സൈനികരും 10 സാധാരണക്കാരും റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഉക്രൈനിലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണെന്നാണ് വിവരം. പൊതുനിരത്തുകളില്‍ വന്‍ തിരക്കാണ്. ഉക്രൈനിന്റെ തെക്കന്‍ മേഖലയിലൂടെയും വടക്കന്‍ മേഖലയിലൂടെയും റഷ്യ സമാന്തരമായി ആക്രമണം നടത്തുകയാണ്. കരമാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവുമാണ് റഷ്യയുടെ ആക്രമണം.
കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന ആക്രമണങ്ങളെ മിസൈലുകള്‍ വര്‍ഷിച്ച് ഉക്രൈന് ചെറുക്കുന്നുണ്ട്. ജനവാസ മേഖലകളില്‍ റഷ്യ ശക്തമായ ആക്രമണം നടത്തുന്നതായി റോയ്ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അതേസമയം, ഉക്രൈനിലെ പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമത്താവളങ്ങളിലെ ആക്രമണ-പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ത്തതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍, ഉക്രൈന് തലസ്ഥാനമായ കീവില്‍ തുടര്‍സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അഞ്ചു റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാന്‍സ്കില്‍ വെടിവച്ചിട്ടതായി ഉക്രൈന് സൈന്യവും അവകാശപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: