Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാഥനില്ലാത്ത വാര്‍ത്താ വിസര്‍ജ്യങ്ങള്‍ അമൃത് പോലെ സേവിച്ച് ഛര്‍ദ്ദിച്ച മാധ്യമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അവഹേളിക്കുന്നു

പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോ ടെകിനെയും അവരുടെ ഉത്പന്നമായ കോ വാക്‌സിനെപ്പറ്റിയും വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കുപ്രസിദ്ധ ഇടത് ഓണ്‍ലൈന്‍ പത്രമായ ദി വയറിനെ കോടതി ശകാരിച്ച സംഭവവും നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല.

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Feb 24, 2022, 03:20 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

മാധ്യമങ്ങളെപ്പറ്റി തന്നെയാണ്.

ഇത് എത്രാമത്തെ തവണയാണ് മാധ്യമങ്ങളുടെ രാഷ്‌ട്രീയ തിമിരത്തെപ്പറ്റി എഴുതുന്നതെന്ന് നിശ്ചയമില്ല.

അത്രയ്‌ക്കുണ്ട് അവരുടെ വാര്‍ത്താ വിതരണത്തിലെ നിഷ്പക്ഷത.

രാജ്യത്തെ മാധ്യമങ്ങള്‍ പ്രത്യേകിച്ച് കേരളത്തിലെ സ്ഥാപനങ്ങള്‍ ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തികളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പോലും നമ്മുടെ മാധ്യമങ്ങള്‍ അവരുടെ തരംതാണ രാഷ്‌ട്രീയം ഉപയോഗിക്കുകയാണ്. രാഷ്‌ട്രവിരുദ്ധരെ കോടതികള്‍ തുറന്നു കാണിച്ചാല്‍ പോലും അത് മോദി സര്‍ക്കാരിന് അനുകൂലമാകുമന്ന് കരുതി ഒഴിവാക്കുകയാണ് അവര്‍. ഉദാഹരണമായി ഏറ്റവും അവസാനത്തെ രണ്ട് സംഭവങ്ങള്‍ പരിശോധിക്കാം.

ആദ്യത്തേത് ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടതാണ്.

മലയാളിയും മാവോയിസ്റ്റ് നേതാവുമായ ഹാനി ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് 10 ദിവസം മുന്‍പ് എന്‍.ഐ.എ കോടതി നടത്തിയ പരാമര്‍ശവും കണ്ടെത്തലും മാധ്യമങ്ങള്‍ ആഘോഷമാക്കേണ്ടതായിരുന്നു. പക്ഷേ നമ്മുടെ നാലാം തൂണുകാര്‍ അത് അറിഞ്ഞ ഭാവമേ കാണിച്ചില്ല. കാരണം മാധ്യമങ്ങള്‍ മിശിഹയായി വാഴ്‌ത്തിയ പ്രതികള്‍ക്ക് തീവ്രവാദികളാണെന്നും അവര്‍ നമ്മുടെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും കോടതിക്ക് ബോധ്യമായി. അതോടെ മാധ്യമങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസവും നഷ്ടമായി. സ്വന്തം പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയവരെയാണ് തോളില്‍ കയറ്റി നടന്നതെന്ന കുറ്റബോധം ഇല്ലെന്ന് മാത്രമല്ല അത് തിരുത്താന്‍ തയ്യാറല്ലെന്നും ഇവര്‍ നിശബ്ദമായി പ്രഖ്യാപിക്കുകയാണ്. വസ്തുതകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് ഈ വസ്തുത മാത്രം കിട്ടാതെ പോയത് ദയനീയമായി പോയി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ രാജ്യത്തെ മോദി രാജ് അവസാനിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആലോചന. കേസിലെ മറ്റൊരു പ്രതിയും മലയാളി തീവ്രവാദിയുമായ റോണാ വില്‍സന്‍  18.04.2017 ല്‍ പ്രകാശ് എന്ന മറ്റൊരു മാവായിസ്റ്റ് തീവ്രവാദിക്ക് അയച്ച കത്തിലാണ് (ഇ മെയില്‍)  മോദിയെ വധിക്കാനുള്ള ആഹ്വാനമുള്ളത്. പ്രധാനമന്ത്രിയുടെ റോഡ് ഷോകള്‍ ആവണം ലക്ഷ്യമെന്നും കത്തിലുണ്ട്. രാജ്യത്തെ കൊടും തീവ്രവാദികളിലൊരാളായ കിഷന്‍ ദാ എന്നറിയപ്പെടുന്ന പ്രശാന്ത് ബോസ് (സുരക്ഷാ സേനകള്‍ 1 കോടി രൂപ തലയ്‌ക്ക് വിലയിട്ടിരിക്കുന്ന ഭീകരനാണ് ഇയാള്‍.) അടക്കമുള്ള മുതിര്‍ന്ന മാവോയിസ്റ്റുകള്‍ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കത്ത് വെളിപ്പെടുത്തുന്നു. ഇത് അടക്കമുളള പ്രധാന വിവരങ്ങള്‍ ഹാനി ബാബുവിന്റെ ലാപ്‌ടോപ്പില്‍ നിന്ന് എന്‍.ഐ.എ കണ്ടത്തി കോടതിയിലെത്തിച്ചിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം നടത്തുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡയ്‌ക്കും എതിരായുള്ള നീക്കമാണ്. ഇത് കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. രാഷ്‌ട്ര തലവനെ വധിക്കാനുള്ള ഗൂഡാലോചനയെപ്പറ്റി ജനങ്ങളെ അറിയിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്ത മാധ്യമ വിശാരദന്‍മാര്‍ ആരുടേയോ കുഴലൂത്തുകാരാണെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

ജനം അറിയേണ്ടെന്ന് നമ്മുടെ മാധ്യമ മേലാളന്‍മാര്‍ തീരുമാനമെടുത്ത അടുത്ത വിഷയം തെലങ്കാനാ കോടതിയില്‍ നിന്നാണ്.

പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോ ടെകിനെയും അവരുടെ ഉത്പന്നമായ കോ വാക്‌സിനെപ്പറ്റിയും വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കുപ്രസിദ്ധ ഇടത് ഓണ്‍ലൈന്‍ പത്രമായ ദി വയറിനെ കോടതി ശകാരിച്ച സംഭവവും നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല.

കോവിഡ് വാക്‌സിനെതിരെ വയര്‍ പ്രസിദ്ധീകരിച്ച 14 വ്യാജ റിപ്പോര്‍ട്ടുകള്‍ 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും ഇനിമേലില്‍ ഇത്തരം കള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു. ടി.ബി, സിക്കാ വൈറസ്, ചിക്കുന്‍ ഗുനിയ, ടൈഫോയ്ഡ് എന്നിവയ്‌ക്ക് വാക്‌സിന്‍ വികസിപ്പിച്ച ഇന്ത്യന്‍ കമ്പനിയാണ് ഭാരത് ബയോ ടെക്. ഈ കണ്ടു പിടുത്തങ്ങള്‍ക്ക് നിരവധി അന്താരാഷ്‌ട്ര അംഗീകാരങ്ങളും കമ്പനിയെ തേടി വന്നിട്ടുണ്ട്. അതേ കമ്പനിയാണ് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് കോവിഡിനുള്ള ഏറ്റവും വില കുറഞ്ഞ വാക്‌സിന്‍ ചുരുങ്ങിയ സമയം കൊണ്ട് വികസിപ്പിച്ചത്. അന്ന് മുതല്‍ വയര്‍ കമ്പനിക്കും വാക്‌സിനുമെതിരെ വ്യാജ പ്രചാരണം അഴിച്ചു വിടുകയായിരുന്നു. കോവാക്‌സിന്‍ ഗുണനിലവാരം കുറഞ്ഞതാണെന്നും അമേരിക്കന്‍ കുത്തക കമ്പനിയായ ഫൈസറിന്റെ വാക്‌സിനാണ് ഗുണനിലവാരമുള്ളതെന്നുമായിരുന്നു വയറിന്റെ കണ്ടെത്തല്‍.

രാജ്യത്തെ അപഹസിക്കാന്‍ തുനിഞ്ഞിറങ്ങിയ മാധ്യമ ഭീകരനെ കോടതി തുറന്നു കാണിച്ചതും ജനങ്ങള്‍ അറിയേണ്ടെന്നാണ് ഇവരുടെ തീരുമാനം. വയറിന്റെ നാഥനില്ലാത്ത ഇത്തരം അനവധി വാര്‍ത്താ വിസര്‍ജ്യങ്ങള്‍ അമൃത് പോലെ സേവിച്ച് ജനങ്ങളുടെ മേല്‍ ഛര്‍ദ്ദിച്ചവരാണ് ഇവരെന്ന് മറക്കരുത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അവഹേളിക്കുകയും നിഷേധിക്കുകയുമാണ്  മാധ്യമ മേലങ്കിയണിഞ്ഞ കേരളത്തിലെ ചില രാഷ്‌ട്ര വിരുദ്ധര്‍. മോദിയെ താഴെയിറക്കുകയാണ് ഇവരുടെയെല്ലാം ജീവിത ലക്ഷ്യം. അതിന് ഇതല്ല മാര്‍ഗമെന്ന് എത്ര അനുഭവം ഉണ്ടായാലും പഠിക്കാത്തവര്‍. മോദി വിരുദ്ധത മൂലം അന്ധത ബാധിച്ച് സ്വയം കുഴിയില്‍ വീഴുന്ന ഇവരെ ഇനി ഈശ്വരന് പോലും രക്ഷിക്കാന്‍ സാധിക്കുമോ എന്നറിയില്ല. ഇവര്‍ രക്ഷപെടാതിരിക്കുകയാണ് രാഷ്‌ട്രം രക്ഷപെടാനുള്ള മാര്‍ഗം.

Tags: The Wireസന്ദീപ് വാചസ്പതിമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ധന്യ രാജേന്ദ്രന് എതിരെ ഐ ബി അന്വേഷണം

ദ വൈര്‍ എന്ന മോദി വിരുദ്ധത മാധ്യമത്തിന്‍റെ ലേഖിക അര്‍ഫാ കാനും ഷെര്‍വാണി (ഇടത്ത്) അര്‍ഫാ കാനും ഷെര്‍വാണിയുടെ വാദം തകര്‍ത്ത് ചോദ്യങ്ങളുമായി സാധാരണ പെണ്‍കുട്ടിയും മോദി അനുകൂലിയുമായ സമീറ
India

നമ്മള്‍ കുറെക്കാലം അറിഞ്ഞിരുന്ന, മനസ്സിലാക്കിയിരുന്ന ഇന്ത്യ മരിച്ചുവെന്ന് അര്‍ഫാ ഖാനും; ചുട്ടമറുപടിയുമായി സമീറ

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

BJP

‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം: സുന്നത്ത് കല്യാണത്തെ തള്ളിപറയുമോ? ; സ്പീക്കര്‍ ഷംസീറിനോട് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ ആകെ 643 കണ്ടെയ്നറുകള്‍, 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ വസ്തുക്കുകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

വിനയന്‍റെ 19ാം നൂറ്റാണ്ട് എന്ന സിനിമയില്‍ കഡായു ലോഹര്‍ (ഇടത്ത്)

വിനയന്റെ സിനിമയിലെ നടി കായഡു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം;സ്റ്റാലിനും മകനും കുടുങ്ങുമോ?

ഇനി വിചാരണയും അറസ്റ്റുമില്ല : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞു കയറ്റക്കാരെ തൽക്ഷണം മടക്കി അയക്കും ; ഓപ്പറേഷൻ പുഷ് ബാക്കുമായി കേന്ദ്രസർക്കാർ

ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു

റഷ്യയുടെ ടി-90 യുദ്ധടാങ്ക്

ആയുധനിര്‍മ്മാണസഹായത്തില്‍ ഇന്ത്യയുടെ ജ്യേഷ്ഠനാണ് റഷ്യ…മോദി കോര്‍പറേറ്റിനെയും ഇന്ത്യന്‍ ബുദ്ധിയെയും അഴിച്ചുവിട്ട് അതിന് മൂര്‍ച്ച നല്‍കി

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies