കൊച്ചി: വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങള്‍ക്ക് ഗ്രൂപ്പ് അഡ്മിന് ഉത്തരവാദി അല്ലെന്ന് ഹൈക്കോടതി.
വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിനുകള്‍ക്ക് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഇവരെ നീക്കം ചെയ്യാനും മാത്രമേ കഴിയൂ. അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ നീക്കാനോ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് സാങ്കേതികമായി കഴിയില്ല. ഇക്കാരണത്താല്‍ അംഗങ്ങള്‍ ദോഷകരമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം അഡ്മിന് ചുമത്താന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ വിധിയില്‍ പറയുന്നു.ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ മാനുവലിന്റെ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: