പാലക്കാട്: മാർച്ച് മാസം തുടർച്ചയായി രണ്ടു ദിവസം പണിമുടക്കാൻ തീരുമാനിച്ച് പ്രതിപക്ഷ നേതാക്കളും സർക്കാർ ഉറപ്പാക്കിയ തൊഴിൽ ചെയ്ത് നിത്യവൃത്തി കഴിക്കാൻ വിയർപ്പൊഴുക്കുന്ന സാധാരണക്കാരായ സ്ത്രീകളും. നിത്യവും തൊഴിൽ എന്നതാണ് അവരുടെ ആഗ്രഹം. കടുത്ത സാമ്പത്തിക പ്രതികൂല സ്ഥിതിമറികടക്കാനുള്ള സർക്കാർ പരിപാടികൾ അട്ടിമറിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ സമര പരിപാടികൾ. പാലക്കാട് ജില്ലയിലെ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽനിന്നുള്ള കാഴ്ച ചിത്രമാക്കിയത് പ്രദീപ്.പി.പി.
കൊവിഡ് ഉണ്ടാക്കിയ ആഗോള പ്രതിസന്ധികളിൽനിന്ന് കരകയറാൻ ലോകം ഒന്നടങ്കം പരിശ്രമിക്കുകയാണ്. കടുത്ത സാമ്പത്തിക ക്ഷീണാവസ്ഥയിലും ഇന്ത്യ മുന്നേറുകയാണ്. കേന്ദ്ര സർക്കാരിന്റെ ബജറ്റ് അവതരത്തോടെ അടുത്ത കുതിപ്പിനുള്ള തുടക്കത്തിലാണ് ഇന്ത്യ എന്ന് ലോക സാമ്പത്തിക ശാസ്ത്രജ്ഞരും നിരീക്ഷകരും വിലയിരുത്തുമ്പോഴാണ് പ്രതിപക്ഷ കക്ഷികൾ ദേശീയതലത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വാണിജ്യ-സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ കുറേയേറെ സ്തംഭിപ്പിക്കുന്നാതാവും ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: