ഗുവാഹത്തി: ആസാമിലെ 977 മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്ക് മാര്‍ച്ച് ആറിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അറുപതില്‍ ബിജെപിക്ക് എതിരില്ല. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതിനിധീകരിക്കുന്ന ജലുക്ബാരി മണ്ഡലത്തിന് കീഴിലുള്ള നോര്‍ത്ത് ഗുവാഹത്തിയിലെ മൂന്ന് പ്രധാന മുനിസിപ്പാലിറ്റി ബോര്‍ഡുകളില്‍ ഭൂരിപക്ഷം സീറ്റുകളും ബിജെപി വിജയിച്ചു. ബിജെപി 833 വാര്‍ഡുകളിലും സഖ്യകക്ഷിയായ എജിപി 92 വാര്‍ഡുകളിലുമാണ് മത്സരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയാണെന്ന് ബിജെപി വക്താവ് രഞ്ജിബ് ശര്‍മ്മ പറഞ്ഞു. മുന്‍ സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ റിപുണ്‍ ബോറ, എംപി പ്രദ്യുത് ബൊര്‍ദോലോയ്, മുന്‍ മന്ത്രി റോക്കിബുള്‍ ഹുസൈന് എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളിലെ മിക്ക വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെപ്പോലും കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
മാര്‍ച്ച് ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മജൂലിയില്‍ സഖ്യകക്ഷിയായ എജെപിയെ ബലിയാടാക്കുകയാണ് കോണ്‍ഗ്രസ് എന്ന് രഞ്ജിബ് ശര്‍മ്മ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി ഭൂബോണ്‍ ഗാം അവിടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കും. 2021 നവംബറില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒഴിഞ്ഞ സീറ്റാണ് മജൂലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: