കീവ്: റഷ്യ-ഉക്രൈന് യുദ്ധത്തില്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഉക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒമ്പതു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
അതേസമയം, ഉക്രൈനിലെ പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമത്താവളങ്ങളിലെ ആക്രമണ-പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ത്തതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍, ഉക്രൈന് തലസ്ഥാനമായ കീവില്‍ തുടര്‍സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അഞ്ചു റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാന്‍സ്കില്‍ വെടിവച്ചിട്ടതായി ഉക്രൈന് സൈന്യവും അവകാശപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: