കീവ് : ഉക്രൈനിനെതിരെ റഷ്യയുടെ യുദ്ധം ആരംഭിച്ചതോടെ അസംസ്കൃത എണ്ണവില ഉയര്‍ന്നു. എണ്ണവില ബാരലിന് 100 ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് എണ്ണ വില ഇത്രയും ഉയര്‍ന്നിരിക്കുന്നത്. 2014 ലാണ് ഇതിന് മുമ്പ് ക്രൂഡോയില്‍ വില ഇത്രയേറെ ഉയര്‍ന്നത്.
യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ യുദ്ധ സാഹചര്യം ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. റഷ്യ- ഉക്രൈന് യുദ്ധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇത് അന്താരാഷ്ട്രതലത്തില്‍ എണ്ണവില ഉയരുമെന്ന സൂചനകള്‍ നേരത്തെ തന്നിരുന്നു.
ഉക്രൈനെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ് നേരിട്ടിരിക്കുകയാണ്. സെന്‍സെക് 1800 പോയിന്റും നിഫ്റ്റി 500 പോയിന്റും ഇടിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ 2022 ലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്.
അതേസമയം ആഗോളതലത്തില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നു. കേരളത്തില്‍ ഇന്ന് പവന് 680 രൂപ കൂടി. 37480 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് 4658 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ 1.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: