Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഖം മിനുക്കി പയ്യാമ്പലം അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുങ്ങുന്നു, പ്രവേശനം എന്‍ട്രി പാസ് മുഖേന

പാര്‍ക്കിന്റെ നവീകരണ പ്രവൃത്തി രണ്ടു വര്‍ഷമായി ഇഴയുകയായിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിനുശേഷം തുരുമ്പെടുത്ത ചില ഉപകരണങ്ങള്‍ മാറ്റിയതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 11:18 am IST
in Kannur

കണ്ണൂര്‍: പയ്യാമ്പലം പാര്‍ക്കിന്റെ നവീകരണം അവസാനഘട്ടത്തില്‍. പാര്‍ക്ക് നവീകരണവും അഡ്വെന്‍ചര്‍ പാര്‍ക്ക് നിര്‍മാണവുമായി രണ്ടു കോടിയുടെ പദ്ധതികളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ബീച്ചിനെയും പാര്‍ക്കിനെയും ബന്ധിപ്പിച്ചു 99 ലക്ഷം രൂപയുടെ സാഹസിക ടൂറിസം പദ്ധതിയാണ് നടപ്പാക്കുന്നത്. ഏറെ നാളുകളായി പാര്‍ക്ക് കാടുമൂടി കിടക്കുകയായിരുന്നു. ഇവിടുത്ത ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഡിടിപിസിയുടെ നേതൃത്വത്തില്‍ തുരുമ്പെടുത്ത ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുകയും കാടുകള്‍ വെട്ടിതെളിക്കുകയും ചെയ്തു. രണ്ടാഴ്ചക്കകം പാര്‍ക്ക് തുറന്നു നല്‍കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ആദ്യത്തെ പോലെ എന്‍ട്രി പാസ് മുഖേനയായിരിക്കും പാര്‍ക്കില്‍ പ്രവേശിക്കാനാവുക. പാര്‍ക്കിന്റെ നവീകരണ പ്രവൃത്തി രണ്ടു വര്‍ഷമായി ഇഴയുകയായിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിനുശേഷം തുരുമ്പെടുത്ത ചില ഉപകരണങ്ങള്‍ മാറ്റിയതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നിരുന്നില്ല. എന്നാല്‍, നിലവില്‍ ഉപ്പു കാറ്റേറ്റു നശിക്കാത്തവിധത്തിലുള്ള പുതിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. 99 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ബജറ്റിലാണ് പദ്ധതി പൂര്‍ത്തികരിക്കുന്നത്. പാര്‍ക്കിലെ ശൗചാലയത്തിന്റെ പണി പൂര്‍ത്തിയായത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കാടുമൂടി നശിച്ച അമ്മയും കുഞ്ഞും മണല്‍ ശില്‍പ്പത്തിന്റെ പുനഃപ്രവൃത്തിയ്‌ക്കായി ശില്‍പ്പിക്ക് ഡിടിപിസി കത്ത് നല്‍കിയിട്ടുണ്ട്.

കുട്ടികള്‍ക്കിടയില്‍ സാഹസിക വിനോദങ്ങള്‍ പരിചയപ്പെടുത്താനാണ് പയ്യാമ്പലം പാര്‍ക്കില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ആരംഭിക്കുന്നത്. പാര്‍ക്കിന്റെ ഇടതുവശത്തായാണ് അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. നിലവില്‍ പാര്‍ക്കിലെ ഇടതുഭാഗത്തായുള്ള സ്ഥലം മുതല്‍ ബീച്ച് വരെയുള്ള ഭാഗത്ത് സാഹസിക പാര്‍ക്കിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കും. ഇവിടെ സിപ്പ് ബൈക്ക്, വാലി ക്രോസിംഗ്, റോപ് സൈക്കിള്‍ തുടങ്ങിയ സാഹസിക വിനോദത്തിനാണ് ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്.  

ലാന്‍ഡ്സ്‌കേപ്പ്, ഇരിപ്പിടങ്ങള്‍, നടപ്പാത എന്നിവയും നിര്‍മിച്ചു മനോഹരമാക്കും. കൊച്ചി ആസ്ഥാനമായുള്ള വാപ്‌കോസ് ലിമിറ്റഡ് കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. മറ്റു തടസങ്ങള്‍ ഇല്ലെങ്കില്‍ മാര്‍ച്ച് 31നകം പണി പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

Tags: kannurPayyambalmadventure park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

പുതിയ വാര്‍ത്തകള്‍

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.