വാഷിങ്ടന്‍: ഉക്രൈനിലെ റഷ്യയുടെ നടപടികളോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് ഉത്തരവാദിത്തമുള്ള എല്ലാ രാജ്യങ്ങളുടെയും കടമയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് അമേരിക്ക. ഉക്രൈനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുയാണ് റഷ്യ. ഇതിനിടെയാണ് ഇപ്പോള്‍ റഷ്യയില്‍ പാക് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ആവേശകരമായ അന്തരീക്ഷം എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെ ഇമ്രാന് ഖാന് വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഉക്രൈനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് തങ്ങളുടെ നിലപാട് പാക്കിസ്ഥാനെ അറിയിച്ചെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കിയത്.
‘റഷ്യയുടെ ഉക്രൈന് അധിനിവേശത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് ഞങ്ങള്‍ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്, യുദ്ധത്തില്‍ നയതന്ത്രം തുടരാനുള്ള ഞങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് അവരോട് വിശദീകരിച്ചു,’ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രൈസ് പറഞ്ഞു.
ഉക്രൈനുമായുള്ള പങ്കാളിത്തം യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് നിര്‍ണായകമായാണ് അമേരിക്ക കാണുന്നതെന്നും പ്രൈസ് കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ഉക്രൈനിന്റെ ഭാഗങ്ങളില്‍ സൈനിക വിന്യാസത്തിന് മറുപടിയായി യുഎസും നിരവധി പാശ്ചാത്യ രാജ്യങ്ങളും റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് പ്രസിഡന്റ് വഌഡിമിര്‍ പുടിനെ കാണാനും സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പാകിസ്ഥാന് പ്രധാനമന്ത്രി ബുധനാഴ്ച മോസ്കോയിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: