തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,677 കൊലകളാണ് നടന്നതെന്നും 2016 മുതലുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ 1516 പേരെ മാത്രമേ സംസ്ഥാനത്ത് കൊന്നിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍. ഷംസുദ്ദീന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ഗീയ ശക്തികളുടെ വക്താക്കളാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രിയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാകാത്ത സര്‍ക്കാരാണിതെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചു.
യുഡിഎഫ് ഭരിക്കുമ്പോള്‍ 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പിണറായി പറഞ്ഞു. എല്‍ഡിഎഫിന്റെ കാലത്ത് 26 രാഷ്ട്രീയ കൊലപാതകങ്ങളും. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്കെതിരെയുളള ആക്രമങ്ങളില്‍ 86,390 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രെബുവരി 21 വരെ സംസ്ഥാനത്ത് ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നെണ്ണത്തില്‍ പ്രതികളായത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടെണ്ണത്തില്‍ എസ്ഡിപിഐക്കാരും ഒന്നില്‍ കോണ്‍ഗ്രസുകാരും. 92 പ്രതികളില്‍ 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഓപ്പറേഷന് കാവല്‍’ പ്രകാരം 2021 ഡിസംബര്‍ 18 മുതല്‍ 2022 ഫ്രെബുവരി 15 വരെ 904 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമപ്രകാരവും 63 പേര്‍ക്കെതിരെ കാപ്പ പ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ അക്രമങ്ങളില്‍പെട്ട 1457 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക സൈബര്‍ കുറ്റാന്വേഷണ വിഭാഗവും ഇക്കണോമിക് ക്രൈംം വിങ്ങും പുതിയതായി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: