ന്യൂദല്‍ഹി: ചെസ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച ഇന്ത്യന്‍ കൗമാര താരം ഗ്രാന്റ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രജ്ഞാനന്ദയുടെ വലിയ വിജയത്തില്‍ ഭാരതം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘കുഞ്ഞുമിടുക്കന്‍ പ്രജ്ഞാനന്ദയുടെ വിജയത്തില്‍ നമ്മളെല്ലാം വലിയ സന്തോഷത്തിലാണ്. ലോക ചാമ്പ്യനെ അട്ടിമറിച്ച് പ്രജ്ഞാനന്ദ നേടിയ വിജയത്തില്‍ ഏറെ അഭിമാനം. അവന്റെ ശോഭനമായ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ അഭിനന്ദനം ട്വിറ്ററില്‍ വൈറലായിട്ടുണ്ട്. നിരവധി റീട്വീറ്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്
എയര്‍ തിങ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ് അടിതെറ്റിയത്. 39 നീക്കങ്ങള്‍ക്കൊടുവിലാണ് പ്രജ്ഞാനന്ദയുടെ വിജയം. ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ഇതിനുമുന്‍പ് ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് പ്രജ്ഞാനന്ദ നേടിയത്.
ലെവ് ആരോനിയനെതിരെയാണ് ആദ്യ വിജയം. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള റഷ്യയുടെ ആന്‍ഡ്രെ എസിപെന്‍കോ, മുന്‍ ലോക ചാമ്പ്യനായ അലക്‌സാണ്ട കോസ്‌റ്റെനിയൂക്ക് എന്നീ താരങ്ങളെയാണ് പ്രജ്ഞാനന്ദ അട്ടിമറിച്ചത്. ഈ വിജയങ്ങളുടെ കരുത്തില്‍ പ്രഗ്‌നാനന്ദ 15 പോയന്റുമായി 12ാം സ്ഥാനത്തെത്തി. എസിപെന്‍കോയെ 42 നീക്കങ്ങള്‍ക്കൊടുവിലാണ് പ്രഗ്‌നാനന്ദ വിജയം കണ്ടത്. കോസ്‌റ്റെനിയൂക്കിനെതിരേ 63 നീക്കങ്ങള്‍ക്കൊടുവില്‍ പ്രജ്ഞാനന്ദ വിജയം നേടി.
ഇതിനുമുന്‍പ് ശക്തനായ നോദിര്‍ബെക് അബ്ദുസത്തറോവിനെ സമനിലയില്‍ തളയ്‌ക്കാനും പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞിരുന്നു. ആകെ 15 റൗണ്ട് മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. ആദ്യ എട്ടിനുള്ളില്‍ വരുന്ന താരങ്ങള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും.
ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ കൂടിയാണ് ഈ കൗമാരക്കാരന്‍. എട്ടാം റൗണ്ട് പോരാട്ടത്തിലാണ് കഴിഞ്ഞ ദിവസം ലോക ചാമ്പ്യനെ പ്രഗ്‌നാനന്ദ മുട്ടുകുത്തിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചെത്തിയ കാള്‍സന് ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ടൂര്‍ണമെന്റില്‍ പ്രഗ്‌നാനന്ദയുടെ ആദ്യ വിജയമാരുന്നു അത്. 39 നീക്കങ്ങള്‍ക്കാണ് പ്രഗ്‌നാനന്ദ ലോക ചാമ്പ്യനെ വീഴ്‌ത്തിയത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പൊരുതി തോറ്റ ശേഷമാണ് കൗമാരക്കാരന്‍ കാള്‍സിന് മുന്നിലെത്തിയത്. എന്നാല്‍, നാലാം പോരാട്ടത്തില്‍ പ്രഗ്‌നാനന്ദ ലോക ചമ്പ്യനെ തന്നെ മുട്ടുകുത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: