Categories: Kerala

‘കോണ്‍ഗ്രസിനെ നയിക്കുന്നത് ബോബനും മോളിയും; ലീഗിന് മൗദൂദി ശബ്ദം; ഇന്ത്യയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരേ അവസ്ഥയിലെന്ന് നിയമസഭയില്‍ എഎന്‍ ഷംസീര്‍

പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനെ കോണ്‍ഗ്രസ് പുറത്താക്കി. സിദ്ധു വില പേശുന്നു. ഇതാണ് അവസ്ഥ. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് ഒരിടത്തും കാണില്ല. പച്ചയ്ക്ക് വര്‍ഗീയത കോണ്‍ഗ്രസ് പറയുകയാണ്. അഴീക്കോട്ടെ മുന്‍ എംഎല്‍എ കെഎം ഷാജി കോഴിക്കോട്ട് പ്രസംഗിച്ചത് മതമാണ്, മതമാണ് മതമാണ് പ്രശ്‌നം എന്നാണ്.

Published by

തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഎമ്മും ഇന്ത്യയില്‍ ഇപ്പോള്‍ എകദേശം ഒരു പോലെയാണെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ. ഇന്ത്യയില്‍ ഒരിടത്തും ഇല്ല. കോണ്‍ഗ്രസ് ഇപ്പോള്‍ ഭരിക്കുന്ന പഞ്ചാബ് വരെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പോകും. കോണ്‍ഗ്രസിന് ഇപ്പോള്‍ നേതൃത്വം ഇല്ല. പാര്‍ട്ടിയെ നയിക്കുന്നത് ബോബനും മോളിയുമാണ്. ഈ ബോബനും മോളിയും മാറാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു.  

യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പേടിയാണ്. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 403 സീറ്റുകളില്‍ മത്സരിക്കുന്നത് ജയിക്കാനല്ല. ബിജെപിക്കെതിരെ മത്സരിക്കുന്ന പാര്‍ട്ടികളെ തോല്‍പിക്കാനാണ് ശ്രമിക്കുന്നത്.  

പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനെ കോണ്‍ഗ്രസ് പുറത്താക്കി. സിദ്ധു വില പേശുന്നു. ഇതാണ് അവസ്ഥ. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് ഒരിടത്തും കാണില്ല. പച്ചയ്‌ക്ക് വര്‍ഗീയത കോണ്‍ഗ്രസ് പറയുകയാണ്. അഴീക്കോട്ടെ മുന്‍ എംഎല്‍എ കെഎം ഷാജി കോഴിക്കോട്ട് പ്രസംഗിച്ചത് മതമാണ്, മതമാണ് മതമാണ് പ്രശ്‌നം എന്നാണ്. അത് ലീഗിന്റെ വാക്കുകളല്ല. അത് അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെയും മൗദൂദികളുടെയും വാക്കുകളാണ്. ഇതിനെ എതിര്‍ക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്നും   ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക