Categories: Mollywood

ആക്ഷന്‍ ചിത്രം ‘രാക്ഷസി’ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

പൂജയ്ക്ക് പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Published by

പുതുമയുള്ള കഥയും, അവതരണവും കാഴ്ചവെക്കുന്ന ആക്ഷന്‍ ചിത്രമായ രാക്ഷസി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ നടന്നു. സെഞ്ച്വറി വിഷന്‍, റോഷിക എന്റെര്‍പ്രൈസ്സ് എന്നീ ബാനറുകള്‍ക്ക് വേണ്ടി മമ്മി സെഞ്ച്വറി, പവന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന രാക്ഷസി താരാദാസ് സംവിധാനം ചെയ്യുന്നു. പൂജയ്‌ക്ക് പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് ഭദ്രദീപം തെളിയിച്ചു.പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഥ, തിരക്കഥ, സംഭാഷണം- താരാദാസ്, ഡിഒപി- ഷെട്ടി മണി, സംഗീതം- ബാഷ് ചേര്‍ത്തല, എഡിറ്റര്‍- ജോവിന്‍ ജോണ്‍, അസോസിയേറ്റ് ഡയറക്ടര്‍ – അര്‍ജുന്‍ ദേവരാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിധീഷ് മുരളി, പി.ആര്‍.ഒ- അയ്മനം സാജന്‍, വിതരണം – എച്ച്ആര്‍മൂവീസ് റിലീസ്

മുബൈ താരങ്ങളായ പ്രീതി ഗോസ്വാമി, രുപ്വി പട്ടേല്‍, കൈലേഷ്, റഫീക് ചോക്‌ളി, വിക്രം, നിഷാന്ത് ,നിമിഷ, ഗ്രേഷ്യ, പ്രഗതി കേഡിയാര്‍, ശ്രീധര്‍, ശ്രീപതി, ശിവദാസ് എന്നിവര്‍ അഭിനയിക്കുന്നു. പൂജ കഴിഞ്ഞ ചിത്രം പെരുമ്പാവൂരില്‍ ചിത്രീകരണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by