തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ. വികസനത്തിന് തുരങ്കം വെയ്ക്കുന്നവരാണ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നത്. വികസനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിന് സംഘടിപ്പിക്കും.
സംസ്ഥാനത്ത് വികവനം മുടക്കാന്‍ വേണ്ടി മാത്രം മുന്നണികള്‍ രൂപപ്പെടുകയാണ്. ഇത്തരത്തിലുള്ള വികസന വിരോധത്തിനെതിരെ പ്രചാരണം സംഘടിപ്പിക്കാനാണ് തീരുമാനമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയുടെ ചോദ്യോത്തര വേളയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഇന്നും ചര്‍ച്ച ചെയ്തു. എന്നാല്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ബാധ്യതയാകില്ല. വിദേശ വായ്പയുടെ ബാധ്യത ചര്‍ച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡിപിആര്‍ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പക്ക് ശുപാര്‍ശ ചെയ്തതിന് ശേഷം മാത്രം അക്കാര്യങ്ങള്‍ പരിഗണിക്കാമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇതുമായി ബന്ധപ്പെട്ട് നിയമസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: