കൊച്ചി: സമാനതകളില്ലാത്ത തരത്തില്‍ ശാരീരിക മാനസിക പീഡനത്തിന് വിധേയനായ സ്വാമി ഗംഗേശാനന്ദയ്ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി ആര് രാജശേഖരനും ആവശ്യപ്പെട്ടു. അപമാനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വിചാരണ നടത്തിയ മാധ്യമങ്ങള്‍ അദ്ദേഹത്തോട് മാപ്പും പറയണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ സ്വാമി നടത്തിയ പോരാട്ടത്തിന് പകരം വീട്ടാന്‍ നടത്തിയ വലിയ ഗൂഢാലോചനയെ പറ്റി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണം. ഒരു ഹിന്ദു സന്യാസി അനുഭവിച്ച പീഡനം ചരിത്രത്തില്‍ സമാനതകളില്ലാത്ത രീതിയിലുള്ള ഒന്നായിരുന്നു. സനാതന ധര്‍മ്മ വിശ്വസമനുസരിച്ച്സത്യം അവസാനം വിജയിച്ചിരിക്കുകയാണ്.
എന്നാല്‍ സ്വാമിയെ മോശമായി ചിത്രീകരിച്ച് നേരത്തെ വലിയ രീതിയില്‍ മാധ്യമ വിചാരണ നടത്തിയവര്‍ സത്യം വെളിച്ചത്തു വന്നപ്പോള്‍ അതിനെ പൊതുജന മധ്യത്തില്‍ കൊണ്ടു വരാന്‍ ബോധപൂര്‍വം മൂടിക്കുകയാണ്. ഇരയായ വൃക്തി ഹൈന്ദവ സന്യാസിവര്യന്ആയതുകൊണ്ടാണെന്ന് പൊതുസമൂഹം വിചാരിച്ചാല്‍ അതില്‍ തെറ്റു പറയാന്‍ സാധിക്കില്ലെന്നും വിജിതമ്പിയുംവി.ആര്. രാജശേഖരനും പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: