തിരുവനന്തപുരം : സംസ്ഥാനത്തെ 10,12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷ ഓഫ്ലൈനായി നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്ത് ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിച്ചെന്നും ഫെബ്രുവരി മാസത്തോടെ സിലബസ് പ്രകാരമുള്ള പഠനം പൂര്‍ത്തീകരിക്കും. പഴയപടി ഓഫ്ലൈന് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. 10, 12 ക്ലാസ്സുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോര്‍ഡുകള്‍ എന്നിവ നടത്തുന്ന ഓഫ്ലൈന് പരീക്ഷകള്‍ക്ക് എതിരായ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ സജ്ജമാണെന്ന് കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചത്.
നവംബര്‍ മുതല്‍ കേരളത്തിലെ 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്ലൈന് ക്ലാസ്സുകള്‍ ആരംഭിച്ചതാണ്. ഈമാസം 28 ഓടെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും സിലബസ് പ്രകാരമുള്ള പഠനം പൂര്‍ത്തിയാക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തെ സമയം ലഭിക്കുമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
നിലവില്‍ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍ 29 വരെ പരീക്ഷ നീണ്ടുനില്‍ക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും. വിദ്യാര്‍ത്ഥികളുടെ സൗകര്യംകൂടി കണക്കിലെടുത്താണ് പരീക്ഷ ടൈം ടേബിള്‍ തയ്യാറാക്കിയത്. കഴിഞ്ഞ അധ്യനവര്ഷത്തില് ഓഫ്ലൈന് പരീക്ഷ റദ്ദാക്കി മൂല്യനിര്‍ണയത്തിന് പ്രത്യേക സ്കീം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: