നെടുങ്കണ്ടം: രാത്രിയില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന്റെ ഷെഡ്ഡ് പൊളിച്ചു, പ്രതിഷേധവുമായി ജീവനക്കാര്‍. തൂക്കുപാലം കെഎസ്ഇബി സെക്ഷന്‍ ഓഫീസിന്റെ സംരക്ഷിത കവാടമാണ് പട്ടം കോളനി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ പൊളിച്ചു മാറ്റിയത്.
നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപറ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ 2010ല്‍ ആണ് തൂക്കുപാലം സെക്ഷന്‍ ഓഫീസ് അനുവദിച്ചത്. ഈ ഓഫീസ് തൂക്കുപാലത്ത് തന്നെ നിലനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി അന്ന് പട്ടം കോളനി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്ന ടി.ആര്‍. ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ബാങ്കിന്റെ പ്രധാന ഭാഗം കെഎസ്ഇബിക്ക് വാടകയ്‌ക്ക് നല്‍കുകയായിരുന്നു.
ഇതോടെയാണ് ഓഫീസ് തൂക്കുപാലത്ത് നിലനിര്‍ത്താന്‍ കഴിഞ്ഞത് മാസം 7250 രൂപാ നിരക്കില്‍ വാടകയ്‌ക്ക് നല്‍കിയ കെട്ടിടത്തിലാണ് ഇപ്പോഴും ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വാടക കരാര്‍ പുതിക്കി നല്‍കാന്‍ കഴിയാതെ വന്നതോടെ ബാങ്കിന് 30 ശതമാനം വര്‍ധനവ് വരുത്താന്‍ കഴിഞ്ഞില്ല.
ഈ നഷ്ടം ഓഡിറ്റ് പരാമര്‍ശം വന്നതോടെ ഓഫീസ് ഒഴിയാന്‍ ബാങ്ക് ബോര്‍ഡിന് നോട്ടീസ് നല്‍കി എന്നാല്‍ മറ്റൊരു സ്ഥലം കണ്ടെത്തി മാറാന്‍ സമയം അനുവധിക്കണമെന്നാണ് ബോര്‍ഡ് മറുപടി നല്‍കിയത്.
അതേസമയം കഴിഞ്ഞ ശനിയാഴ്ച ഈ സ്ഥലത്ത് ബാങ്ക് അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചതായും നോട്ടീസ് നല്‍കി. പിന്നാലെയാണ് തിങ്കളാഴ്ച രാത്രി ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം താത്കാലിക ഷെഡ്ഡ് പൊളിച്ചു നീക്കിയത്. കെഎസ്ഇബിയുടെ വൈദ്യുതി കമ്പികളും, മറ്റ് ഉപകരണങ്ങളും കേട് കൂടാതെ സൂക്ഷിച്ച ഷെഡ്ഡ് പൊളിച്ചതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ അടക്കം ഇല്ലാതിരുന്ന സമയം നോക്കി വൈകിട്ട് താരതമ്യനേ ജീവനക്കാര്‍ കുറവുള്ള സമയം നോക്കി ഷെഡ്ഡ് പൊളിച്ചതില്‍ പ്രതിഷേധിച്ച് രാവിലെ ജീവനക്കാര്‍ യോഗം ചേര്‍ന്നു. ബില്ല് അടക്കുന്നതിനും മറ്റും എത്തുന്ന ഉപഭോക്താക്കള്‍ക്ക് വിശ്രമിക്കുന്നതിന് അടക്കമുള്ള സ്ഥലമാണ് മുന്നറിയിപ്പ് ഇല്ലാതെ പൊളിച്ചു നീക്കിയത് എന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
സിപിഎം നേരിട്ട് ഭരിക്കുന്ന ബാങ്കിന്റെ ഭാഗത്ത് നിന്നുമുള്ള നടപടിയില്‍ ഉള്ള പ്രതിഷേധം ഉദ്യോഗസ്ഥര്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. അതേസമയം മഴക്കാലത്തിന് മുമ്പ് ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരിക്കുന്നതിനാണ് ഷെഡ്ഡ് നീക്കം ചെയ്തതെന്നും ഇതില്‍ അസ്വാഭാവികത ഇല്ലെന്നും ബാങ്ക് പ്രസിഡന്റ് ജി. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
പ്രതിഷേധവുമായി ബിജെപി
ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പാര്‍ട്ടിക്ക് ഭരണമുള്ള പട്ടം കോളനി സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ജനദ്രോഹ നടപടിക്കെതിരെ ബിജെപി പ്രതിഷേധിച്ചു. 14,500 കസ്റ്റമേഴ്‌സുള്ള ഓഫീസ് ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ ക്യൂ നിന്ന് കറണ്ട് ബില്ല് അടയ്‌ക്കുന്ന സ്ഥാപനമാണ് ഇത്. ഷെഡ് പൊളിച്ച് നീക്കത്തിലൂടെ കറണ്ട് ബില്ല് അടയ്‌ക്കുന്ന ജനങ്ങള്‍ വെയിലും മഴയും കൊള്ളേണ്ട സ്ഥിതിയാണെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ഉടുമ്പന്‍ചോല മണ്ഡലം ജന. സെക്രട്ടറി ചന്ദ്രന്‍, മണ്ഡലം വൈസ് പ്രസിഡന്റ്് ബിജു കോട്ടയില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് കെ.പി, വൈസ് പ്രസിഡന്റ് സെല്‍വരാജ്, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: