Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രൈംബ്രാഞ്ചില്‍ പോലീസ് ഉദ്യോഗസ്ഥരെ നീക്കി; പകരം നിയമോപദേശകര്‍; നീക്കം സിപിഎം അഭിഭാഷകര്‍ക്ക് ഇടം നല്‍കാന്‍

സിബിഐ, എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികളിലും വിജിലന്‍സിലും ഉള്ള മാതൃക പിന്തുടരനാണ് നിയമനമെന്നാണ് സര്‍ക്കാര്‍ വാദം.

സി.രാജ by സി.രാജ
Feb 23, 2022, 11:41 am IST
in Kerala

തിരുവനന്തപുരം: ക്രൈംബ്രാഞ്ചില്‍ നിലവിലുള്ള പോലീസ് തസ്തികകള്‍ വെട്ടിക്കുറച്ച് പകരം നിയമോപദേശകരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.  ക്രൈംബ്രാഞ്ചിലെ നിലവിലുള്ള 11 തസ്തികകള്‍ നിര്‍ത്തലാക്കിയാണ് പുതിയ നിയമനങ്ങള്‍. നിലവില്‍ കേസന്വേഷണങ്ങള്‍ക്ക് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തപ്പോഴാണ് ഉദ്യോഗസ്ഥ തസ്തികകള്‍ നിര്‍ത്തലാക്കി പകരം ലക്ഷങ്ങള്‍ ചെലവഴിച്ച് പാര്‍ട്ടി അഭിഭാഷകര്‍ക്ക് ഇടം നല്‍കാന്‍ പുതിയ നിയമോപദേശ തസ്തികകള്‍ സൃഷ്ടിച്ചത്. സിബിഐ, എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികളിലും വിജിലന്‍സിലും ഉള്ള മാതൃക പിന്തുടരനാണ് നിയമനമെന്നാണ് സര്‍ക്കാര്‍ വാദം.

 ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഒരു ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ തസ്തികയും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയ്ഞ്ചുകളിലെ ക്രൈംബ്രാഞ്ച് ഐജി ഓഫീസുകളില്‍ ഓരോ അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ തസ്തിക വീതവുമാണ് പുതുതായി സൃഷ്ടിച്ച് ഉത്തരവായത്. ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ തസ്തികയുടെ ശമ്പള സ്‌കെയില്‍ 51,400-1,10,300 രൂപയും അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ തസ്തികയുടെ ശമ്പള സ്‌കെയില്‍ 45,600-95,600 രൂപയുമാണ്.  ക്രൈംബ്രാഞ്ചിലെ രണ്ട് അസിസ്റ്റന്റ് എസ്‌ഐ, നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍ എന്നീ തസ്തികകളാണ് നിര്‍ത്തലാക്കിയത്.  

 ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്കുള്ള യോഗ്യത നിയമബിരുദവും ക്രിമിനല്‍ അഭിഭാഷകവൃത്തിയിലുള്ള ഏഴു വര്‍ഷത്തെ പരിചയവും അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്കുള്ള യോഗ്യത നിയമബിരുദവും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ അസിസ്റ്റ് ചെയ്തവരെ അധികയോഗ്യതയുള്ളവരായി പരിഗണിക്കുമെന്നുമുണ്ട്. നിയമനങ്ങള്‍ പിഎസ്‌സി മുഖേനയോ നിയമ സെക്രട്ടേറിയറ്റ്, കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് എന്നിവിടങ്ങളില്‍ നിന്നുള്ള അന്യത്ര സേവനവ്യവസ്ഥ മുഖേനയോ നടത്താമെന്ന് ഉത്തരവില്‍ പറയുന്നു.

 എന്നാല്‍ നിലവില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സേവനം നിയമവുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിന് ഉപയോഗിക്കാമെന്നിരിക്കെ പ്രത്യേക ഉപദേശാക്കളുടെ കാര്യമെന്തെന്ന ചോദ്യം ഉയരുന്നു. മാത്രവുമല്ല, അന്വേഷണം പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കേസുകളില്‍ പ്രതിഭാഗവും സര്‍ക്കാര്‍ ഭാഗവും ഉയര്‍ത്തുന്ന വാദങ്ങള്‍ കേട്ടാണ് കോടതി വിധി പറയുക. എന്നാല്‍ ക്രൈംബ്രാഞ്ചിനും നിയമോപദേശകര്‍ വന്നാല്‍ പോലീസിന് താല്പര്യമുള്ള കേസുകളില്‍ മുന്‍കൂട്ടി നിയമോപദേശപ്രകാരം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും തെളിവുകള്‍ സൃഷ്

ടിക്കാനും സാഹചര്യമൊരുങ്ങുമെന്നും പറയുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സഹായിക്കുന്നവര്‍ക്ക് അധികയോഗ്യത എന്ന നിബന്ധന രാഷ്‌ട്രീയ നിയമനങ്ങളിലൂടെ കടന്നു വന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. പോലീസില്‍ തന്നെ അഭിഭാഷകവൃത്തിയില്‍ നിന്നും പോലീസ് രംഗത്തേക്കും നിയമബിരുദം കഴിഞ്ഞും കടന്നുവന്ന നിരവധി പേരുണ്ട്. ഇവരുടെ പട്ടിക തയാറാക്കി സൗജന്യ നിയമസേവനം അധികചെലവില്ലാതെ ആവശ്യപ്പെടാമെന്നിരിക്കെയാണ് പുതിയ നിയമോപദേശക തസ്തികകള്‍ സൃഷ്ടിക്കുന്നത്.

Tags: പോലീസ്crime branch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

Kerala

വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന നിഗമനത്തിൽ പോലീസ്‌

India

നടി രമ്യയ്‌ക്കെതിരായ സൈബര്‍ അക്രമണം: 11 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Kerala

സിന്ധുവിന്റെ വെട്ടിപ്പു കണ്ടെത്തിയത് ഓഡിറ്റിംഗില്‍, ഏഴരക്കോടി തട്ടിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂട്ടുകാരെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.