ന്യൂദല്‍ഹി: താലിബാന് ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ദുരിതത്തിലായതിനു പിന്നാലെ അഫ്ഗാന് ജനതയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. 2500 മെട്രിക് ടണ്‍ ഗോതമ്പ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ജലാലാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുഎന്‍ ഫുഡ് പ്രോഗ്രാമിന് കൈമാറി. 50 ട്രക്കുകളിലായാണ് ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കുന്നത്. അഫ്ഗാന് ജനതയ്ക്ക് ഇന്ത്യക്കാരുടെ സമ്മാനം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളോടെയാണ് ഗോതമ്പ് ലോഡുകള്‍ അഫ്ഗാനിലേക്ക് തിരിച്ചത്. പഞ്ചാബിലെ അഠാരിയില്‍ നിന്നും ചൊവ്വാഴ്ച തിരിച്ച ഗോതമ്പ് ലോഡുകള്‍ പാകിസ്താനിലൂടെ ടോര്‍ഖാം അതിര്‍ത്തിവഴി അഫ്ഗാനില്‍ പ്രവേശിക്കും.
2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചെടുക്കുന്നത്. കാടന്‍ നിയമങ്ങടക്കം ഏര്‍പ്പെടുത്തി ജനജീവതം ആകെ ദുസഹമാണ് അഫ്ഗാനില്‍. ഇതേത്തുടര്‍ന്നാണ് യുഎന്‍ വഴി ഇന്ത്യ ഇപ്പോള്‍ ഭക്ഷ്യസാധങ്ങള്‍ നല്‍കുന്നത്. 50000 മെട്രിക് ടണ്‍ ഭക്ഷ്യ സാധങ്ങള്‍ കൈമാറുമെന്നാണ് ഇന്ത്യയും യുഎന്‍ ഫുഡ് പ്രോഗ്രാമും തമ്മിലുള്ള കരാര്‍. ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമെ മരുന്നുകള്‍ ഉള്‍പ്പെടെ നേരത്തെ ഇന്ത്യ അഫ്ഗാനിസ്ഥാന വേണ്ടി നീക്കിവച്ചിരുന്നു. കൊവാക്സിന്റെ 500,000 ഡോസും 13 ടണ്‍ അവശ്യ ജീവന്‍രക്ഷാ മരുന്നുകളും 500 യൂണിറ്റ് ശൈത്യകാല വസ്ത്രങ്ങളും വിതരണം നേരത്തെ വിതരണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: