ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ മെട്രോ ബോര്‍ഡ് ചെയര്‍മാനായി ഇന്ത്യന്‍ അമേരിക്കന്‍ സഞ്ജയ് രാമഭദ്രനെ നിയമിച്ചതായി മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ അറിയിച്ചു. മെട്രോ ബോര്‍ഡ് ചെയര്‍മാനായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറാണ് സഞ്ജയ്. പുതിയ നിയമനം വരെ മെട്രോ ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വേഴ്സാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫൗണ്ടിംഗ് പ്രിന്‍സിപ്പാള്‍ കൂടിയാണ് സഞ്ജയ്.
ഐസ് ലാന്റ് അംബാസിഡറായി നിലവിലുള്ള ബോര്‍ഡ് ചെയര്മാന് കാറഇല്‍ പാററ്മെനെ ബൈഡന് ഭരണകൂടം നിയമിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സഞ്ജയ് നിയമിതനായത്. ടെക്സസ്സിലെ ഏറ്റവും വലിയ മെട്രോപോലിറ്റന്‍ ട്രാന്‍സ്റ്റി അതോറട്ടിയാണ് ഹൂസ്റ്റണ്‍. 1285 ചതുരശ്ര മൈല്‍ വ്യാപിച്ചു കിടക്കുന്ന മെട്രോയില്‍ 3800 ജീവനക്കാരാണുള്ളത്. മെട്രോ ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് സഞ്ജയ് എന്ന ഹൂസ്ററണ്‍ മേയര്‍ സില്‍വസ്റ്റര്‍ പറഞ്ഞു.
ഹൂസ്റ്റണ്‍ സിറ്റിയുടെ മുഴുവന്‍ പ്രദേശങ്ങളും, ഉള്‍കൊള്ളുന്ന മെട്രോയുടെ ചുമതല വഹിക്കുവാന്‍ ജീവിതത്തില്‍ ആദ്യമായി ലഭിച്ച അവസരത്തിനു മേയറോടു നന്ദിപറയുന്നതായി സഞ്ജയ് അറിയിച്ചു. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള റജിസ്ട്രേര്‍ഡ് എന്‍ജിനീയര്‍ ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സില്‍ നിന്നും ബിരുദവും, പിന്നീട് ടെക്സസ് എ ആന്റ് എമ്മില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: