ഡോ. വി. പ്രേമചന്ദ്രന്
രണ്ടുവര്‍ഷമായി നാം ജീവിക്കുന്നത് ഒരു ലോകമഹായുദ്ധത്തിനിടയിലാണ്. ആറടിയോളം പൊക്കമുള്ള മനുഷ്യനും തലനാരിഴയുടെ ആയിരത്തില്‍ ഒരംശം മാത്രം വലുപ്പമുള്ള കൊറോണ വൈറസ്സും തമ്മിലുള്ള യുദ്ധം. ഈ യുദ്ധം പീരങ്കികളോ ബോംബുകളോ ഉപയോഗിച്ചിട്ടുള്ളതല്ല, മറിച്ച് ബുദ്ധിശക്തിയും കഴിവുമുപയോഗിച്ചുള്ളതാണ്. ഭൂമിയില്‍ ഏറ്റവും ബുദ്ധിമാന്മാര് എന്ന് സ്വയം നടിക്കുന്ന മനുഷ്യര്‍ ലോകത്താകമാനം രണ്ടുവര്‍ഷമായി യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു എന്നതുതന്നെ ശത്രുവിന്റെ ശക്തിയെ മനസ്സിലാക്കിത്തരുന്നു. മനുഷ്യര്‍ മറ്റു ജീവജാലങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതുപോലെ ഈ വൈറസ്സുകള്‍ മനുഷ്യര്‍ അടക്കമുള്ള ജീവികളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
കൊറോണക്ക് യുദ്ധം ജയിക്കാന്‍ നമ്മുടെ(മറ്റ് ഇരകളുടെയും) ജീവനുള്ള ശരീരം അത്യാവശ്യമാണ്. അത് അവന് അറിയാം. ശരീരത്തിനു പുറത്ത് അധികം ആയുസ്സില്ല. ഓരോ ശരീരത്തിലെത്തുമ്പോഴും സ്വന്തം വംശവര്‍ധനയും അതോടൊപ്പം മറ്റു ശരീരങ്ങളിലേക്ക് എത്രയും വേഗം വ്യാപിപ്പിക്കാനുള്ള പ്രയത്നങ്ങളും നടത്തുന്നു. നിലനില്‍പ്പിനും ആധിപത്യത്തിനും ഇവ രണ്ടും അത്യന്താപേക്ഷിതമാണെന്ന് അവനറിയാം.
നമ്മുടെ ബുദ്ധിശക്തികൊണ്ട് (വാക്സിനേഷന് തുടങ്ങിയവ) നാം കീഴ്പ്പെടുത്താന്‍ തുടങ്ങുമ്പോള്‍ അവന് അതിലും ശക്തിയില്‍ മറ്റൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടും. ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയ പേരുകള്‍ സുപരിചിതമാണല്ലോ. രൂപം മാറ്റല്‍ (ാൗമേശേീി) നിലനില്‍പ്പിന് ഒഴിച്ചുകൂടാത്തതാണെന്ന് ബോധ്യമുള്ളതിനാല്‍ അവന് എപ്പോഴും രൂപം മാറിക്കൊണ്ടിരിക്കും. പുതിയ വകഭേദം ഉണ്ടാക്കുമ്പോള്‍ പഴയതിലും കൂടുതല്‍ വ്യാപനശേഷി (ൃമിാെശമൈയശഹശ്യേ), രോഗതീവ്രത(റശലെമലെ ലെ്ലൃശ്യേ), രോഗപ്രതിരോധ ശാക്തിയില് നിന്ന് രക്ഷപ്പെടല്‍(റശമഴിീേെശര ലരെമുല), ചികിത്സാപരമായ രക്ഷപ്പെടല്‍ (വേലൃമുലൗശേര ലരെമുല)എന്നിവയില്‍ ഓരോന്നിലും ഇവന് ശക്തി നേടുന്നു. അതുകൊണ്ടുതന്നെയാണ് ഓരോ പുതിയ വകഭേദം രൂപപ്പെടുമ്പോഴും ശാസ്ത്രജ്ഞര്‍ ഉത്കണ്ഠാകുലരാകുന്നത്. പെട്ടെന്ന് ഉന്മൂലനം ചെയ്തില്ലെങ്കില്‍ അവന് കൂടുതല്‍ ശക്തിപ്രാപിക്കുകയും, കീഴ്പെടുത്തല്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും.
വൈറസ് എന്ന അതിബുദ്ധിമാന്‍
വൈറസ്സുകള്‍ എത്രമാത്രം ബുദ്ധിശാലികളാണെന്ന് അറിയാന്‍ നമുക്ക് സുപരിചിതമായ മറ്റൊരു വൈറസിനെ മനസ്സിലാക്കാന്‍ ശ്രമിക്കാം. പേപ്പട്ടി എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഭീതിയുളവാക്കുന്ന അവസ്ഥയിലേക്ക് നാം എത്തുന്നു. മാരകവും ഭയനാകവുമായ ഈ രോഗം, റാബീസ് (ൃമയശല)െ എന്ന വൈറസ് മൂലമാണെന്ന് നമുക്കറിയാം. നായ്ക്കള്‍ മാത്രമല്ല, കുറുക്കന്, പൂച്ച തുടങ്ങി മനുഷ്യര്‍ വരെ ഇവയുടെ ഇരകളാണ്. റാബിസ് വൈറസ് ബാധിച്ച നായ്ക്കളുടെ ചില സ്വഭാവങ്ങളും നമുക്കറിയാം. വായില്‍നിന്ന് ഉമിനീര് ഒലിപ്പിച്ച് ചിത്തഭ്രമം പിടിപെട്ടപോലെ ഓടി നടക്കും. കാണുന്നവരെയെല്ലാം കടിക്കും. ജലത്തിനെ പേപ്പട്ടിക്ക് പേടിയാണ് (വ്യറൃീുവീയശമ). ജല സാമീപ്യത്തില്‍ നിന്ന് അവ ഓടി മാറും. വൈറസ്സിനടിപ്പെട്ട മനുഷ്യനും ഈ സ്വഭാവങ്ങള്ക്കടിമയാണ്.
ഈ സ്വഭാവമാറ്റത്തിന്റെ (യലവമ്ശീൃ രവമിഴല) പിന്നിലെല്ലാം വൈറസിന്റെ ബുദ്ധിയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വൈറസുകളെയും പോലെ ഇവന്റെയും ആവശ്യം പെട്ടെന്ന് വംശം വര്‍ധിപ്പിക്കുകയും കൂടുതല്‍ പേരിലേക്ക് സംക്രമിപ്പിക്കുകയുമാണ്. ഇതിനായി ഇരയുടെ തലച്ചോറില്‍ കയറിക്കൂടി ഇരയുടെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും തന്റെ ആജ്ഞയ്ക്കനുസരിച്ച് മാറ്റി എടുക്കുന്നു.
നായയുടെ ഉമിനീരിലൂടെയാണ് (മെഹശ്മ) പ്രധാനമായും റാബീസ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്. അതുകൊണ്ടുതന്നെ ഇവന് ഇരയെക്കൊണ്ട് വളരെ ഏറെ ഉമിനീര് ഉല്‍പ്പാദിപ്പിക്കുന്നു. പേപ്പട്ടികളുടെ വായില്‍നിന്ന് ഉമിനീര് ഇറ്റിവീഴുന്നതു കണ്ടിട്ടില്ലേ? പിന്നീടു നായയെ ഉന്മാദാവസ്ഥയിലേക്ക് മാറ്റുന്നു. ലക്ഷ്യബോധമില്ലാതെ ഓടിനടന്ന് കാണുന്നവരെയെല്ലാം (സ്വന്തം യജമാനനെ അടക്കം) കടിക്കുന്ന സ്വഭാവം, മറ്റു ഇരകളിലേക്ക് വ്യാപിപ്പിക്കുവാന്‍ വേണ്ടി ഇവന് ഉണ്ടാക്കി എടുത്തതാണ്. കോപാക്രാന്തന്‍, ഭ്രാന്തന് എന്നൊക്കെ അര്‍ത്ഥം വരുന്ന സംസ്കൃതം, ലാറ്റിന്‍ പദങ്ങളില്‍നിന്ന് റാബീസ് എന്ന പേര് ഇവന് കിട്ടിയതിന്റെ കാരണം വ്യക്തമാണല്ലോ.
ഉമിനീര് പേപ്പട്ടിക്ക് ഇറക്കുവാന്‍ കഴിയില്ല. വെള്ളത്തെ ഭയക്കുന്നതുകൊണ്ട് വെള്ളം കുടിക്കുവാനും കഴിയില്ല. ഉമിനീര് ഇറക്കിയാല്‍, അല്ലെങ്കില്‍ വെള്ളം കുടിച്ചാല്‍ വായില്‍ ഉമിനീരിന്റെ അംശം കുറയും. അതോടെ മറ്റുള്ളവരിലേക്ക് സംക്രമിപ്പിക്കുവാന്‍ ബുദ്ധിമുട്ടാകും എന്ന് അറിയാവുന്നതുകൊണ്ട് ഇരയില്‍ ഈ സ്വഭാവമാറ്റം ഇവന് വരുത്തിയതാണ്. ഈ വൈറസ് ബുദ്ധിശാലിയും കഴിവുള്ളവനുമല്ലെങ്കില് പിന്നെ ആര്‍ക്കാണ് ഇവയുള്ളത്? ഇത്തരമൊരു വൈറസ് ലോകമാസകലം പടര്‍ന്നാലുള്ള അവസ്ഥ എന്തായിരിക്കും?
ഇവന്റെ വര്‍ഗ്ഗത്തില്‍ പെട്ടവനാണ് ഇന്ന് നമ്മുടെ മുന്നിലുള്ള കൊറോണ വൈറസ്. ഇവനും നിരന്തരം ജനിതക വ്യതിയാനം (ാൗമേശേീി)നടത്തി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂടുതല്‍ ആളുകളിലേക്ക് പടരുന്തോറും ജനിതക വ്യതിയാനത്തില്‍ കൂടുതല്‍ സൗകര്യവും (ശിരൃലമലെറ ുൃീയമയശഹശ്യേ) ഇവന് ലഭിക്കും. ഇവനെ പെട്ടെന്ന് തോ
ല്‍പ്പിക്കേണ്ടത് നമ്മുടെ നിലനില്പിന് അത്യാവശ്യമാണ്. റാബീസ്, വസൂരി, പോളിയോ തുടങ്ങിയ വൈറസുകളെ തോല്‍പ്പിച്ച മനുഷ്യന് ഇവനേയും കീഴടക്കാന്‍ കഴിയും. പക്ഷേ, ശാസ്ത്രജ്ഞര്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമല്ലിത്. നാം ഓരോരുത്തര്‍ക്കും നമ്മുടേതായ കര്‍ത്തവ്യങ്ങളുണ്ട്.
രണ്ടു കാര്യങ്ങള്‍ കൃത്യമായി പാലിക്കണം. 1. സ്വന്തം ശരീരത്തെ വൈറസ്സിന് വിട്ടുകൊടുക്കാതിരിക്കുക. 2. ഇവന്റെ വ്യാപനം തടയുക. ഇവനെ വരുതിയില്‍ നിര്‍ത്തുന്നതുവരെ കുത്തിവയ്പ്പെടുത്തും ശരിയായ രീതിയില്‍ മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചും നമുക്ക് ജീവിച്ചേ തീരൂ. നമ്മളേക്കാള്‍ ശക്തിപ്രാപിക്കുന്നതിനു മുന്‍പ് ഇവനെ കീഴ്പ്പെടുത്തണം. അല്ലെങ്കില്‍ അനേകം പുതിയ വകഭേദങ്ങളിലൂടെ വളര്‍ന്ന് ഇവന് നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്ന് പറയാന്‍ കഴിയില്ല.
ഓര്‍ക്കുക, വൈറസ്സുകള്‍ അതീവ ബുദ്ധിശാലികളാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: