തിരുവനന്തപുരം: മതരാഷ്ട്രീയഗ്രൂപ്പുകളുടെ ഭീഷണിയും എസ്എഫ് ഐ സമരവും സമുഹമാധ്യമ ആക്രമണവും ശക്തമായതോടെ ഹിജാബിന്റെ കാര്യത്തില്‍ തീരുമാനം മാറ്റി വയനാട്ടിലെ സ്കൂള്‍. സ്കൂള്‍ അധികൃതര്‍ക്കെതിരെ എസ്എഫ് ഐ സമരവും സമുഹമാധ്യമ ആക്രമണവും രാഷ്ട്രീയഗ്രൂപ്പുകള്‍ വക ഭീഷണിയും ഉയര്‍ന്നതോടെ ഹിജാബിന് വഴങ്ങി വയനാട് മാനന്തവാടി ലിറ്റില്‍ഫ്ലവര്‍ യുപി ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂള്‍.
“മുന്‍കാലങ്ങളിലെപ്പോലെ കുട്ടികള്‍ക്ക് യൂണിഫോം ധരിച്ച് വരാന്‍ എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. അതേ സമയം ഹിജാബ് ധരിച്ച് സ്കൂളില്‍ വരുന്നതില്‍ സ്കൂള്‍ അധികൃതര്‍ക്ക് എതിര്‍പ്പുമില്ല,”- പുതിയ സര്‍ക്കുലറില്‍ സിസ്റ്റര്‍ റോഷ്ന നിര്‍ദേശിക്കുന്നു.
ഫിബ്രവരി 14ന് ഒരു കുട്ടി ഹിജാബ് ധരിച്ച് സ്കൂളില്‍ വന്നതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളുടെ ആരംഭം. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നാണ് ഇവിടെയും ഒരു കുട്ടി മാത്രം ഹിജാബ് ധരിച്ച് സ്കൂളില്‍ വന്നത്. സ്കൂളില്‍ കയറാന്‍ അനുവദിക്കില്ലെന്നും യൂണിഫോം നിര്‍ബന്ധമാണെന്നും വയനാട് മാനന്തവാടിയിലെ ക്രിസ്ത്യന്‍ സ്കൂള്‍ അധ്യാപിക നിലപാടെടുത്തിരുന്നു. യൂണിഫോമില്‍ ഉള്‍പ്പെടാത്ത വസ്ത്രങ്ങളുടെ നിരോധനം തുടരുമെന്ന് സ്കൂള്‍ മാനേജ്മെന്റും ആദ്യഘട്ടത്തില്‍ നിലപാടെടുത്തിരുന്നു. തട്ടം ധരിച്ച് സ്കൂളില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന പ്രധാനധ്യാപിക നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. എന്നാല്‍ പ്രധാനാധ്യാപികയുടെ ഈ കത്ത് സമൂഹമാധ്യമങ്ങള്‍ വന്‍ പ്രതിഷേധം വരുത്തിവെച്ചിരുന്നു. പ്രധാനാധ്യാപികയുടെ ഈ നടപടിയ്ക്കെതിരെ രക്ഷിതാവ് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ രാഷ്ട്രീപാര്‍ട്ടികളും ഇസ്ലാം തീവ്രവാദഗ്രൂപ്പുകളും എസ് എഫ് ഐഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ ഭീഷണി സ്കൂള്‍ മാനേജ്മെന്റിന്റെ മേല്‍ ചെലുത്തിയതായി പറയുന്നു.
തൊട്ടടുത്ത ദിവസങ്ങളില്‍ സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. സ്കൂളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ തുടര്‍ന്നും യൂണിഫോം ധരിച്ച് വരാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്. അല്ലാതെ യൂണിഫോമിന് പുറത്തുള്ള വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നുമാണ് സ്കൂള്‍ മനേജ്മെന്റ് ഈ യോഗത്തില്‍ ആദ്യം എടുത്ത നിലപാട്. മതതീവ്രാദികളുടെ പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് സ്കൂളിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി, എ.പി.ചന്ദ്രന്, മാനന്തവാടി എസ്.എച്ച്.ഒ, എം.എം.അബ്ദുള്‍ കരീമിന്റെയും സാന്നിധ്യത്തിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.
എന്നാല്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ രാഷ്ട്രീയഗ്രൂപ്പുകളുടെ ഭീഷണിയും എസ്എഫ് ഐയുടെ സമരവും സമുഹമാധ്യമങ്ങളില്‍ ആക്രമണവും ശക്തമായതോടെ സ്കൂള്‍ മാനേജ്മെന്റ് യൂണിഫോം ധരിക്കാന്‍ കുട്ടികള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും അതേ സമയം ഹിജാബ് ധരിച്ച് വരുന്നവര്‍ക്ക് അങ്ങിനെയാകാമെന്നും നിലപാട് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: