ബെംഗളൂരു: കോളെജുകളില്‍ ഹിജാബ് ധരിക്കല്‍ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് നല്കാന് കഴിയില്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതി. കര്‍ണ്ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് ചൊവ്വാഴ്ചത്തെ ഈ വിധി.
അന്തിമവിധി വരുംവരെ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭണ്ഡാര്‍ക്കര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളെജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ലാസില്‍ ഹിജാബ് ധരിച്ച് വരുന്നത് അനുവദിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് നല്കാന് കഴിയില്ലെന്ന് ജസ്റ്റിസ് കൃഷ്ണ ദിക്ഷിത് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ മതവസ്ത്രങ്ങള്‍ ധരിച്ച് ക്ലാസില്‍ വരരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഫിബ്രവരി 10ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹിജാബ് വിവാദത്തില്‍ അന്തിമവിധി പുറപ്പെടുവിക്കും വരെ മതവസ്ത്രങ്ങള്‍ കോളെജുകളില്‍ വിലക്കിക്കൊണ്ടാണ് കര്‍ണ്ണാടക ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വിധിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം. ഖാസി എന്നിവരാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ദേശിച്ചിട്ടുള്ള കോളെജുകളിലെല്ലാം ഈ വിധി ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: