ന്യൂദല്‍ഹി: കശ്മീരില്‍ സൈന്യം വധിച്ച തീവ്രവാദിയുടെ കയ്യില്‍ നിന്നും പിടികൂടിയതില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങളും.
താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടക്കുന്നതിന് തൊട്ടുമുന്‍പ് അമേരിക്കയിലേക്ക് മടങ്ങിപ്പോകവേ യുഎസ് സൈന്യം ഒട്ടേറെ ആയുധങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് കശ്മീരിലെ തീവ്രവാദികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന സേന ഉദ്യോഗസ്ഥന് മേജര്‍ ജനറല്‍ അജയ് ചന്ദ്പുരിയ പറയുന്നു.
കശ്മീര്‍ താഴ് വരയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന് തീവ്രവാദികളുടെ കയ്യിലാണ് ഇത്തരം ആയുധങ്ങള്‍ ഉള്ളത്. ഇപ്പോള്‍ അഫ്ഗാനില്‍ നിന്നുള്ള തീവ്രവാദികളും അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതായും വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ ക്യാമ്പ് ചെയ്യുന്ന ജനറല്‍ ഓഫീസര്‍ കമാന്റിംഗ് ഇന്‍ഫന്‍ട്രി ഡിവിഷന് മേജര്‍ കൂടിയായ അജയ് ചന്ദ്പുരിയ പറയുന്നു.
അമേരിക്കന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചുപോയ രാത്രികാഴ്ചയ്ക്കുള്ള ഉപകരണങ്ങള്‍ കശ്മീരിലെ തീവ്രവാദികള്‍ ഉപയോഗിക്കുന്നതായും അജയ് ചന്ദ്പുരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: