ന്യൂദല്‍ഹി: വന്ദേഭാരത് ദൗത്യത്തിനായി ഉക്രൈനിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ പ്രത്യേകവിമാനം ഇന്ന് രാത്രി തിരിച്ചെത്തും. രാത്രി പത്തേ പതിനഞ്ചോടെ വിമാനം ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങും.
യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യവിമാനമാണിത്. എഐ 1946 ഡ്രീംലൈനര്‍ ബോയിങ് ബി 787 വിമാനത്തില്‍ 200 യാത്രക്കാരാണ് ഉണ്ടാവുക. ഇന്ന് രാവിലെ 7.40നാണ് വിമാനം ദല്‍ഹിയില്‍ നിന്ന് ഉെ്രെകനിലെ ബോറിസ്പില് വിമാനത്താവളത്തിലേക്ക് തിരിച്ചത്.
മൂന്നു പ്രത്യേക വിമാനങ്ങളാണ് ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി എയര്‍ ഇന്ത്യ സജ്ജീകരിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള രണ്ട് വിമാനങ്ങള്‍ ഫെബ്രുവരി 24, 26 തിയ്യതികളിലാണ് സര്‍വ്വീസ് നടത്തുക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്നതിന് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രവ്യോമയാന മന്ത്രാലയം നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എയര്‍ ഇന്ത്യ പ്രത്യേക സര്‍വ്വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: