കാഞ്ഞാണി: കഴുകന്റെ വർഗ്ഗത്തിൽപ്പെട്ട പുള്ളി കഴുകൻ മതുക്കര കോൾപടവിൽ വിരുന്നെത്തി. സാധാരണ കഴുകനേക്കാൾ അപകടകാരികളാണ് ഇവ. കാലുകളിൽ തൂവലുകൾ ഉള്ളതിനാൽ ബൂട്ടഡ് ഈഗിൾസ് എന്നും വിളിക്കാറുണ്ട്.
നാൽക്കാലികളെ പിന്തുടർന്ന് പിടികൂടാൻ ഉള്ള ശാരീരിക ശക്തി ഇവക്കുണ്ട്. കോൾപ്പാടങ്ങളിൽ വരുന്ന കുറുക്കൻ, എലികൾ, പാമ്പുകൾ, മറ്റു പക്ഷികൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലും ഇവ ദേശാടനം നടത്താറുള്ളത്.
പെൺ പക്ഷികൾക്ക് ആൺ പക്ഷികളെക്കാൾ ഇരട്ടി ഭാരം ഉണ്ട്. റഷ്യൻ മേഖലയിലാണ് ഇവയുടെ പ്രജനനം നടക്കാറുള്ളത്. വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ റിജോ ചിറ്റട്ടുകരയാണ് ചിത്രം പകർത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: