മോസ്കോ: ഉക്രൈനില്‍ നിന്നു നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ‘കലാപകാരികളെ’ വധിച്ചതായി റഷ്യന്‍ സൈന്യം തിങ്കളാഴ്ച അറിയിച്ചു. ‘സംഘര്‍ഷത്തിന്റെ ഫലമായി റഷ്യന്‍ അതിര്‍ത്തി ലംഘിച്ച അഞ്ച് പേര് കൊല്ലപ്പെട്ടു’ എന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
റോസ്തോവ് മേഖലയിലെ മിത്യകിന്‍സ്കായ ഗ്രാമത്തിന് സമീപം രാവിലെ 6നാണ് സംഭവമുണ്ടായത്. അഞ്ച് പേരെ വധിച്ചതു റഷ്യ- ഉക്രൈ്ന്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയേക്കാം. അതേസമയം, ഉക്രൈനില്‍ നിന്നുള്ള ഷെല്ലാക്രമണത്തില്‍, അതിര്‍ത്തിയില്‍ ഉപയോഗിച്ചിരുന്ന നിര്‍മിതികള്‍ തകര്‍ന്നുവെന്ന് റഷ്യ ആരോപിച്ചു. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) ഉപയോഗിച്ചിരുന്ന സംവിധാനമാണു ഫെബ്രുവരി 21ന് രാവിലെ 9.50ന് ആക്രമിക്കപ്പെട്ടത്.
എന്നാല്‍ ഇതെല്ലാം തങ്ങളെ ആക്രമിക്കാനായി റഷ്യ നടത്തിയ നുണ പ്രചാരണങ്ങളാണെന്നും ഉക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറയുന്നു. അതിര്‍ത്തി കടന്ന് അട്ടിമറിക്കാരെയോ സൈനികരെയോ അയച്ചിട്ടില്ല. ഇന്നലെ അങ്ങനെയൊരു ഷെല്ലാക്രമണം നടത്തിയിട്ടില്ലെും ഉക്രൈന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: