മോസ്കോ: ഉക്രെയ്ന് സൈനികവാഹനം അതിര്‍ത്തി ലംഘിച്ച് റഷ്യയിലേക്ക് കടന്നെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. റഷ്യയുടെ പിന്തുണയുള്ള ഉക്രെയ്നിലെ രണ്ട് പ്രദേശങ്ങള്‍ സ്വതന്ത്രമായതായി അംഗീകരിക്കാന്‍ തനിക്കാവുമെന്നും പുടിന്റെ താക്കീത്.
റഷ്യയിലേക്ക് ഉക്രെയ്ന് സൈനിക വാഹനം കടന്നു കയറിയതും തുടര്‍ന്നുണ്ടായ ഷെല്ലാക്രമണം ഏറ്റ് റഷ്യന്‍ പോസ്റ്റ് തകര്‍ന്നെന്നും റഷ്യ ആരോപിക്കുന്നു. അതിര്‍ത്തി മുറിച്ചു കടക്കാന്‍ ശ്രമിച്ച അഞ്ച് ഉക്രെയ്ന് അക്രമികളെ വധിച്ചതായും റഷ്യ അവകാശപ്പെട്ടു. ഇത്തരം ആരോപണങ്ങള്‍ ഉക്രെയ്നെ ആക്രമിക്കാനുള്ള പുടിന്റെ തന്ത്രമാണെന്ന് അമേരിക്ക വിലയിരുത്തുന്നു.
സമാധാനം സ്ഥാപിക്കാന്‍ റഷ്യയും അമേരിക്കയും ഉച്ചകോടി നടത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ഇരുരാഷ്ട്രത്തലവന്മാരോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനിടയിലാണ് പുടിന്റെ ഉക്രെയ്നെതിരായ മാരക ആരോപണങ്ങള്‍ ഉണ്ടായത്. ഇതോടെ അവസാന നിമിഷത്തെ സമാധാനശ്രമങ്ങള്‍ ഇല്ലാതി, യൂറോപ്പ് വലിയൊരു യുദ്ധത്തിലേക്ക് വീഴുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഉന്നത സുരക്ഷ ഉപദേശകരുടെ ഒരു യോഗം വാഷിംഗ്ടണില്‍ പ്രസിഡന്റ് ജോ ബൈഡന് വിളിച്ചുകൂട്ടിയിട്ടുണ്ട്. ആഭ്യന്തരസെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസറ്റിനും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: