തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് നിര്‍ത്തലാക്കാന്‍ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗവര്‍ണര്‍ പറഞ്ഞതുകൊണ്ട് ഇവിടെ ഒന്നും നിര്‍ത്താന്‍ പോകുന്നില്ല; സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്ന കാര്യം ഗവര്‍ണര്‍ അടുത്തിടെയായിരിക്കും മനസിലാക്കിയിരിക്കുക. എന്നാല്‍ 1994 മുതല്‍ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് ഉണ്ട്.
പേഴ്സണല്‍ സ്റ്റാഫ് പെന്ഷന് മാറിമാറി വന്ന എല്ലാ സര്‍ക്കാരുകളും അംഗീകരിച്ചിട്ടുണ്ട്. ഗവര്‍ണര്‍ പറഞ്ഞ ഒരു മാസം കഴിഞ്ഞാലും എല്ലാവരും ഇവിടെയുണ്ടാകുമെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് എന്നത് യുഡിഎഫും എല്‍ഡിഎഫും അംഗീകരിച്ചതാണ്.
യുഡിഎഫിന്റെ കാലത്താണ് അതു വന്നത്. എല്‍ഡിഎഫും അത് തുടര്‍ന്നു. അത് നിര്‍ത്തലാക്കാന്‍ സാധിക്കുന്ന കാര്യമല്ല. ഭരണഘടനാപരമായി ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ഗവര്‍ണര്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: