റിയാദ്: പുരുഷന്മാര്‍ പൊടുയിടങ്ങളില്‍ ഷോട്ട്‌സ് ധരിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പള്ളികളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഷോര്‍ട്ട്‌സ് ധരിച്ചാല്‍ 250 മുതല്‍ 500 റിയാല്‍ വരെയാണ് പിഴ ചുമഴ്‌ത്തുക. പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടത്തില്‍ പുതിയ നിബന്ധന എഴുതി ചേര്‍ത്തിട്ടുണ്ട്.
2019 ലാണ് പൊതു ഇടങ്ങളിലെ പെരുമാറ്റച്ചട്ടം നിലവില്‍വന്നത്. 19 നിയമങ്ങളുണ്ടായിരുന്ന ചട്ടത്തില്‍ ഇരുപതാമത്തേതായാണ് പുതിയ നിബന്ധന എഴുതി ചേര്‍ത്തിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ അധികൃതര്‍ക്ക് 50 മുതല്‍ 6000 വരെ പിഴ ഈടാക്കാം.
എന്നാല്‍ ഷോട്ട്‌സിനുള്ള വിലക്ക് പള്ളിയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാത്രമാണ് വിലക്കുണ്ടാകുകയെന്ന് സൗദി ആഭ്യന്തര മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് പറഞ്ഞു. മാന്യമല്ലാത്ത വസ്ത്രം ധരിക്കുക, മറ്റുള്ളവര്‍ക്ക് പ്രയാസമാകും വിധം സംഗീതം ഉച്ചത്തില്‍ വയ്‌ക്കുക, സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്ഥലങ്ങളില്‍ പുരുഷന്മാര്‍ പ്രവേശിക്കുക എന്നിവയും പെരുമാറ്റച്ചട്ടപ്രകാരം ശിക്ഷാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: