Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കരിക്കൊടിയിൽ കയർ വ്യവസായത്തിന് മരണമണി; കൂലി ലഭിക്കാതെ തൊഴിലാളികൾ, കയർ നിർമ്മാണം പ്രതിസന്ധിയിൽ.

മണികണ്ഠൻ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 09:51 am IST
in Thrissur
കരിക്കൊടി കയർ നിർമ്മാണ യൂണിറ്റ്

കരിക്കൊടി കയർ നിർമ്മാണ യൂണിറ്റ്

കാഞ്ഞാണി: കയർഫെഡിന് നിർമ്മിച്ചു നൽകുന്ന കയറുകളുടെ വില വിപണിയിലെ പ്രതിസന്ധി മൂലം ലഭിക്കാത്തതിനാൽ കൂലി ലഭിക്കാതെ  വലഞ്ഞ കരിക്കൊടി കയർ നിർമ്മാണ യൂണിറ്റിലെ തൊഴിലാളികൾ ജീവിക്കാനായി മറ്റു മാർഗങ്ങൾ തേടുകയാണ്. കോവിഡ് കാലത്തുണ്ടായ വിപണിയിലെ മാന്ദ്യം കാരണം ഇവരിൽ നിന്നും ശേഖരിക്കുന്ന കയറുകൾ കയർ ഫെഡിന് വിറ്റഴിക്കാൻ കഴിയാത്തതാണ് തൊഴിലാളികൾക്ക് കൂലി കിട്ടാതെ ജീവിതം ദുരിതത്തിലാക്കിയത്.

കരിക്കൊടി കയർ വ്യവസായ സഹകരണ സംഘത്തിൽ നീക്കിയിരുപ്പ് സംഖ്യ ഇല്ലാത്തതിനാൽ തൊഴിലാളികൾക്ക് നൽകേണ്ട കൂലിയുടെ കുടിശിഖ തീർക്കാനും കഴിഞ്ഞില്ല. മേഖലയിൽ പുലാമ്പുഴ കരിക്കൊടിയും, ചെമ്മാപ്പിള്ളിയിലും മാത്രമാണ് കയർ നിർമ്മാണ യൂണിറ്റുകൾ ഉള്ളത്. സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടലിൽ തൊഴിലാളികൾക്ക് വേതനം കൃത്യമായി ലഭിക്കാനുള്ള മാർഗം ഉണ്ടാക്കണമെന്നും, അല്ലാത്ത പക്ഷം പരമ്പരാഗതമായ ഒരു വ്യവസായം അടച്ചു പൂട്ടേണ്ട അവസ്ഥയുമാണെന്ന് തൊഴിലാളികൾ പറയുന്നു.

പുനർജന്മം 2010 ൽ

പുലാമ്പുഴയിലുള്ള കരിക്കൊടി കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ആദ്യ നാളുകളിൽ നല്ല രീതിയിൽ ഉത്പാദനം നടന്നിരുന്ന  കയർ യൂണിറ്റ് പലവിധ പ്രശ്നങ്ങളെ തുടർന്ന് 25 വർഷം അടഞ്ഞു കിടന്നു. തുടർന്ന് 2010 ൽ അന്തിക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവത്സന്റെ നേതൃത്വത്തിൽ ഭരണ സമിതിയുണ്ടാക്കിയ ശേഷം പൂട്ടിക്കിടന്നിരുന്ന കയർ യൂണിറ്റ് പുനരാരംഭിച്ചു.  21 സെന്റ് ഭൂമിയിൽ ഓലമേഞ്ഞ സ്ഥലത്തായിരുന്നു പഴയ യൂണിറ്റ് . തൊഴിലാളികളെ സംഘടിപ്പിച്ച് പരിശീലനം നൽകുകയും കയർ നിർമ്മാണ യൂണിറ്റിന് വേണ്ട സൗകര്യങ്ങൾക്കായി എ.വി.ശ്രീവത്സന്റെ നേതൃത്വത്തിൽ സർക്കാരിലേക്ക് അപേക്ഷ നൽകി.

തുടർന്ന് കെട്ടിടം പണിയാനായി 18 ലക്ഷം രൂപ സർക്കാരിൽ നിന്നും ലഭിച്ചു. 10 ഇലക്ട്രോണിക് റാട്ടും ഇതോടൊപ്പം കിട്ടിയിരുന്നു. പിന്നീട് 30 ലക്ഷം രൂപ ചിലവിൽ ആധുനിക രീതിയിലുള്ള 10 ഓട്ടോമാറ്റിക് സ്പിന്നിങ്ങ് മില്ലുകളും ഇവിടെ സ്ഥാപിച്ചു. ചകിരിയടിച്ച് നാരാക്കുന്ന പ്രവർത്തിക്ക് അധ്വാനമുള്ളതിനാൽ ഈ ജോലിക്ക് തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. 24 പേർ ജോലിക്ക് ഉണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ 14 പേർ മാത്രമാണ് ഉള്ളത്. ഓട്ടോമാറ്റിക് സ്പിന്നിംഗ് മിൽ, ഡീഫൈബറിങ്ങ് എന്നിവയാണ് ഇപ്പോൾ  ഇവിടെ പ്രവർത്തിക്കുന്നത്.

നിർമ്മാണവും പ്രതിസന്ധിയും

നാട്ടിൽ നിന്നും  സ്വകാര്യ വ്യക്തികൾ ശേഖരിക്കുന്ന ചകിരി ഇവരുടെ കയ്യിൽ നിന്ന് ഒന്നിന് 1.60 രൂപക്കാണ് കയർ യൂണിറ്റിലേക്ക് വാങ്ങുന്നത്. ചകിരിയടിച്ച് നാരാക്കി വൃത്തിയാക്കി കയറാക്കി ചുറ്റിയ ശേഷം വാഹനത്തിൽ കയർ ഫെഡിന്റെ പറവൂരിലുള്ള കേന്ദ്രത്തിലെത്തിക്കും. ഒരു മാസം 300 മുതൽ 600 ടൺ വരെ കയർ ഇവിടെ ഉദ്പാദിപ്പിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി തുടങ്ങിയതോടെ കയർ യൂണിറ്റിലെ തൊഴിലാളികളും കൃത്യമായി വേതനം ലഭിക്കാതെ ദുരിതത്തിലായി. പലർക്കും മറ്റു ജോലി തേടി പോകേണ്ടി വന്നു. 10 പേരുടെ ഒഴിവാണ് ഇപ്പോൾ ഈ യൂണിറ്റിലുള്ളത്. കയർഫെഡ് ശേഖരിക്കുന്ന കയറുകൾ വിപണിയിൽ യഥാസമയം വിറ്റഴിക്കാൻ കഴിയാതെ വന്നതോടെ കയർ യൂണിറ്റുകളിലേക്ക് നൽകേണ്ട തുക നൽകാൻ കഴിയാതായി. ഇടക്ക് വല്ലപ്പോഴും നൽകുന്ന ചെറിയ തുക കൊണ്ട് നിത്യ ചിലവിന് പോലും ബുദ്ധിമുട്ടായതോടെയാണ് മിക്കവരും ഈ മേഖല വിട്ടത്.

Tags: crisisIndustrycoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.