കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് നേതൃത്വത്തെ വിവാദ കുരുക്കിലാക്കി വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ ടീം പ്രധാന പരിശീലകന് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരെയാണ് വിവാദ പരാമര്‍ശങ്ങളുമായി സാഹ രംഗത്തെത്തിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് സാഹയുടെ വിമര്‍ശനം.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും സാഹയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഒഴിവാക്കുകയല്ല മികവ് തെളിയിച്ചാല്‍ വീണ്ടും ടീമിലേക്ക് തിരിച്ചെത്താമെന്നാണ് സെലക്ഷന് കമ്മിറ്റി ചെയര്മാന് ചേതന്‍ ശര്‍മ്മ പറഞ്ഞത്. എന്നാല്‍ ഗാംഗുലി വാക്ക് മാറ്റിയെന്നും ദ്രാവിഡ് വിരമിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് സാഹയുടെ വെളിപ്പെടുത്തല്‍.
ടീമിലേക്ക് പിന്നീട് പരിഗണിക്കാമെന്നായിരുന്നു ഗാംഗുലി ആദ്യം പറഞ്ഞത്. എന്നാല്‍ വാക്ക് മാറ്റി. രാഹുല്‍ ദ്രാവിഡ് പുറത്താക്കുമെന്ന് പറഞ്ഞു. വിരമിക്കാനും ആവശ്യപ്പെട്ടു. ടീമില്‍ പുത്തന്‍ മാറ്റങ്ങള്‍ വരുത്തി ശ്രീലങ്കന്‍ ടീമിലേക്ക് യുവതാരങ്ങളെയാണ് പരിഗണിച്ചത്. ഇതോടെ മുതിര്‍ന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ എന്നിവര്‍ ടീമിന് പുറത്തായി. ഋഷഭ് പന്തിന്റെ വരവോടെ സ്ഥിരം വിക്കറ്റ്കീപ്പര്‍ സ്ഥാനം നഷ്ടപ്പെട്ട സാഹ ടീമിലിടം നേടിയിരുന്നെങ്കിലും കളിച്ചിരുന്നില്ല. ടീമില്‍ ഉറപ്പായും സ്ഥാനം ഉണ്ടാകുമെന്നും രഞ്ജി കളിച്ച് മികവ് തളിയിച്ചാല്‍ മതിയെന്നുമാണ് ഗാംഗുലി ആദ്യം അറിയിച്ചത്. പിന്നീട് വാക്ക് മാറ്റുകയായിരുന്നു. ബിസിസിഐയോ ഇന്ത്യന്‍ ടീം താരങ്ങളോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ന്യൂസിലന്‍ഡിനെതിരെ കാന്‍പൂരില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഗാംഗുലി വാട്സാപ്പ് വഴി മെസ്സേജ് ചെയ്തു. മികച്ച പ്രകടനമാണ് നടത്തിയതെന്നും ടീമില്‍ ഉടനെയൊന്നും അഴിച്ചുപണിയുണ്ടാകില്ലെന്നും അറിയിച്ചു. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ്കീപ്പര്‍മാരില്‍ പ്രധാനിയാണ് താനെന്നും ഗാംഗുലി അറിയിച്ചു. എന്നാല്‍ പെട്ടെന്ന് വാക്ക് മാറ്റാന്‍ കാരണമെന്തെന്ന് അറിയില്ലെന്നും സാഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: