മയ്യനാട്: മിനി ഹൈമാസ്റ്റ് ലൈറ്റ് തൂങ്ങിയാടുന്നത് ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതര്‍. മയ്യനാട് താന്നി ബീച്ചില്‍ എം നൗഷാദ് എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് 2019-2020ല്‍ നിര്‍മിച്ച ലൈറ്റിനാണ് ഈ ദുര്‍ഗതി. മയ്യനാട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മുക്കം ബീച്ചില്‍ സ്ഥിതി ചെയ്യുന്നതാണ് ലൈറ്റ്. ഇതിന്റെ ബാറ്ററി വച്ചിരുന്ന പ്ലാറ്റ്ഫോം ദ്രവിച്ചിട്ടുണ്ട്.
നല്ല ഭാരമുള്ള ബാറ്ററി ഈ ഉയരത്തില്‍ നിന്നും താഴേക്കു പതിച്ചാല്‍ താഴെ ഇരിപ്പിടത്തില്‍ ഇരിക്കുന്നവര്‍ക്ക് അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അടിയന്തരമായി ലൈറ്റിന്റെ അറ്റകുറ്റപണികള്‍ നടത്തി ലൈറ്റ് പ്രകാശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: